Friday December 09, 2016
Latest Updates

കേന്ദ്രം ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തള്ളി; കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കും

കേന്ദ്രം ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തള്ളി; കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കും

ന്യൂഡല്‍ഹി: വിവാദമായ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ തള്ളി. പശ്ചിമഘട്ട സംരക്ഷണത്തിനു ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പരിഗണിക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കി.അതേസമയം കേരളത്തില്‍ ഏറെ എതിര്‍പ്പുയര്‍ന്ന കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുമായി മുന്നോട്ട് പോകുമെന്നും കേന്ദ്രം അറിയിച്ചു. ദേശീയ ഹരിത ട്രിബ്യൂണലില്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തിലാണ് കേന്ദ്രം നിലപാട് വ്യക്തമാകകിയത്.

പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച് കേന്ദ്രം നിലപാട് വ്യക്തമാക്കാതെ കേന്ദ്രം സമര്‍പ്പിച്ച സത്യവാങ്ങ്മൂലം കഴിഞ്ഞ ദിവസം കേന്ദ്രം തള്ളിയിരുന്നു. ഇതേതുടര്‍ന്നാണ് കേന്ദ്രം നിലപാട് വ്യക്തമാകിയത്. പശ്ചിമഘട്ട സംരക്ഷണത്തിന് ഗാഡ്ഗില്‍ റിപ്പോര്‍ട്ടാണോ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടാണോ കേന്ദ്രം പരിഗണിക്കുന്നതെന്ന് ട്രിബ്യൂണല്‍ ആരാഞ്ഞിരുന്നു.

ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് വിവാദമായതിനെ തുടര്‍ന്നാണ് കേന്ദ്രം കസ്തൂരി രംഗന്റെ നേതൃത്വത്തില്‍ പുതിയ സമിതിയെ നിയമിച്ചത്. എന്നാല്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് അതിലേറെ വിവാദങ്ങളും സമരങ്ങളും ക്ഷണിച്ചു വരുത്തി. പരിസ്ഥിതിലോല മേഖല വര്‍ധിപ്പിക്കുമോയെന്നും കൂടുതല്‍ പ്രദേശങ്ങളെ ഉള്‍പ്പെടുത്തുമോ എന്നും കേന്ദ്രം വ്യക്തമാക്കണമെന്നും ട്രിബ്യൂണല്‍  ആവശ്യപ്പെട്ടു.

Scroll To Top