Friday December 02, 2016
Latest Updates

കേജ്രിവാള്‍ ആക്രമിക്കപ്പെടുന്ന ദിവസങ്ങളില്‍ എഎപിക്ക് ലക്ഷങ്ങള്‍ സംഭാവനകുമിഞ്ഞുകൂടുന്നു; രസകരമായ കണക്കുമായി ദേശീയ മാധ്യമങ്ങള്‍

കേജ്രിവാള്‍ ആക്രമിക്കപ്പെടുന്ന ദിവസങ്ങളില്‍ എഎപിക്ക് ലക്ഷങ്ങള്‍ സംഭാവനകുമിഞ്ഞുകൂടുന്നു; രസകരമായ കണക്കുമായി ദേശീയ മാധ്യമങ്ങള്‍

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാള്‍ ആക്രമിക്കപ്പെടുന്നത് ഒരു പുതുമയുള്ള വാര്‍ത്തയല്ല.തെരഞ്ഞെടുപ്പ് റാലികള്‍ക്കിടെ നിരവധി തവണയാണ് അദ്ദേഹം ആക്രമിക്കപ്പെട്ടിരിക്കുന്നത്. ഏറ്റവുമൊടുവില്‍ ചൊവ്വാഴ്ച ഡല്‍ഹിയില്‍ വച്ച്ഒരു ഓട്ടോ ഡ്രൈവര്‍ അദ്ദേഹത്തെ അടിക്കുകയും കേജ്രിവാള്‍ ഓട്ടോക്കാരന്റെവീട്ടില്‍ എത്തി മാപ്പ് നല്കുകയും ചെയ്തു.

കേജ്രിവാളിനും പാര്‍ട്ടിക്കും ഈ അടി ഉര്‍വശി ശാപം ഉപകാരം എന്നത് പോലെ ആയിരിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍
റിപ്പോര്‍ട്ട് ചെയ്യുന്നു. കാരണം കേജ്രിവാള്‍ ആക്രമിക്കപ്പെടുന്നതിന്റെ തൊട്ടടുത്ത ദിവസങ്ങളില്‍ ആം ആദ്മി പാര്‍ട്ടിയുടെ പാര്‍ട്ടി ഫണ്ടിലേക്ക് ലക്ഷങ്ങള്‍ സംഭാവന കുമിഞ്ഞു കൂടുന്നതായി റിപ്പോര്‍ട്ട്. അരവിന്ദ് കേജ്രിവാള്‍ആക്രമിക്കപ്പെടുന്ന ദിവസങ്ങളുടെ തൊട്ടടുത്ത ദിവസങ്ങളില്‍ പാര്‍ട്ടിക്ക് ലഭിക്കുന്ന സംഭാവനകളുടെ കണക്ക് പരിശോധിച്ചാണ് ദേശീയ മാധ്യമങ്ങള്‍ ഈ
റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ഏറ്റവും ഒടുവില്‍ കേജ്രിവാള്‍ ആക്രമിക്കപ്പെട്ട ചൊവ്വാഴ്ച കഴിഞ്ഞു തൊട്ടടുത്ത ദിവസം 85 ലക്ഷം രൂപയാണ് ആം ആദ്മി പാര്‍ട്ടിക്ക് സംഭാവന ലഭിച്ചത്. അതിനു മുമ്പുള്ള ദിവസങ്ങളില്‍ പരമാവധി 29 ലക്ഷം രൂപ വരെയാണ് സംഭാവന
ലഭിച്ചിരുന്നത്. ഇതിനു ഉപോല്‍ബലകമായ തെളിവുകളും ദേശീയ മാധ്യമങ്ങള്‍ നിരത്തുന്നുണ്ട്. ഇതിനു മുമ്പ് മാര്‍ച്ച് 28 നും കേജ്രിവാള്‍ ആക്രമിക്കപ്പെട്ടിരുന്നു അന്ന് പാര്‍ട്ടിക്ക് സംഭാവന ലഭിച്ചത് 42 ലക്ഷം രൂപയാണ്. എന്നാല്‍ തൊട്ട് മുന്‍ ദിവസം 39 ലക്ഷം രൂപയാണ് സംഭാവന ലഭിച്ചത്. മാര്‍ച്ചില്‍ ഹരിയാനയില്‍ വച്ചാണ് കേജ്രിവാള്‍ ആക്രമിക്കപ്പെട്ടത്. പിന്നില്‍
നിന്ന് എത്തിയ ഒരാള്‍ അദ്ദേഹത്തിന്റെ കഴുത്തില്‍ ഇടിക്കുകയായിരുന്നു. ഈ മാസം തന്നെ നാലാം തീയതി ഡല്‍ഹിയിലെ ദക്ഷിണ്‍പൂരില്‍ വച്ചും കേജ്രിവാള്‍ ആക്രമിക്കപ്പെട്ടിരുന്നു. അന്ന് ഓണ്‍ലൈനിലൂടെ മാത്രം 1.35 കോടി രൂപ സംഭാവന  ലഭിച്ചു. എന്നാല്‍ തൊട്ട് മുന്‍ ദിവസം 35.13 ലക്ഷം രൂപയാണ് ലഭിച്ചത്.

മാര്‍ച്ച് 25 ന് കേജ്രിവാളിനെതിരെ ചീമ്മുട്ടയേറ് ഉണ്ടായ ദിവസം സംഭാവന 19 ലക്ഷം രൂപയില്‍ നിന്ന് 48 ലക്ഷം രൂപയായി ഉയര്‍ന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. മാര്‍ച്ച് 8 ന് അഹമ്മദാബാദില്‍ വച്ച് ആക്രമിക്കപ്പെട്ടപ്പോള്‍ മാത്രമാണ് സംഭാവന കുറഞ്ഞത്. ഇത് മാത്രമാണ് ഈ കണക്കുകള്‍ക്ക് ഒരു അപവാദം എന്ന് പറയാവുന്നത്. ബാക്കി എന്നൊക്കെ കേജ്രിവാള്‍
ആക്രമിക്കപ്പെട്ടോ അന്നെല്ലാം പാര്‍ട്ടിയുടെ സംഭാവന കുതിച്ച് ഉയര്‍ന്നതായാണ്
കണക്കുകള്‍ വ്യക്തമാക്കുന്നത്.

Scroll To Top