Thursday December 08, 2016
Latest Updates

കേജ്രിവാളിന്റെ ഒരു ട്വീറ്റില്‍ എഎപിക്ക് 80 ലക്ഷം രൂപയുടെ സംഭാവന ലഭിച്ചു

കേജ്രിവാളിന്റെ ഒരു ട്വീറ്റില്‍ എഎപിക്ക് 80 ലക്ഷം രൂപയുടെ സംഭാവന ലഭിച്ചു

വാരണാസി: ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാളിനു മര്‍ദ്ദനമേല്‍ക്കുന്ന ദിവസങ്ങളില്‍ പാര്‍ട്ടിക്ക് ലഭിക്കുന്ന സംഭാവനയില്‍ ഇരട്ടിയിലധികം വര്‍ധന ഉണ്ടാകുന്നതായി നേരത്തെ ദേശീയ മാധ്യമങ്ങള്‍ കണക്ക് സഹിതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോള്‍ കേജ്രിവാളിന്റെ ഒരു ട്വീറ്റിലൂടെ ആം ആദ്മി പാര്‍ട്ടി ഒരു കോടി രൂപയ്ക്ക് അടുത്ത് സംഭാവന നേടിയിരിക്കുകയാണ്. വാരണാസിയില്‍ മോഡിക്കെതിരെ മത്സരിക്കുന്ന കേജ്രിവാള്‍ ഇലക്ഷന്‍ പ്രചാരണത്തിനായി പണം ആവശ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി ട്വീറ്റ് ചെയ്തിരുന്നു.

ഈ ട്വീറ്റിന് ശേഷം ആം ആദ്മി പാര്‍ട്ടിക്ക് ഇരുപത്തിനാലു മണിക്കൂറുകൊണ്ട് 80 ലക്ഷം രൂപ സംഭാവന ലഭിച്ചു. പതിവുപോലെ കൂടുതല്‍ തുകയും വിദേശത്ത് നിന്നായിരുന്നു ലഭിച്ചത്. ഒരു ദിവസം കൊണ്ട് ലഭിച്ച 80 ലക്ഷം രൂപയില്‍ 16 ലക്ഷം രൂപയും അദ്ദേഹം മത്സരിക്കുന്ന ഉത്തര്‍പ്രദേശില്‍ നിന്നാണു ലഭിച്ചത്. കേജ്രിവാള്‍ മത്സരിക്കുനന്‍ വാരണാസി മണ്ഡലത്തില്‍ നിന്ന് മാത്രം പത്ത് ലക്ഷം രൂപ ലഭിച്ചു. ചൊവ്വാഴ്ച വൈകുന്നേരം 7.45 നാണ് കേജ്രിവാള്‍ സംഭാവന ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്തത്. തുടര്‍ന്ന് കേജ്രിവാളിനെ ട്വിറ്ററില്‍ ഫോളോ ചെയ്യുന്ന ആയിരക്കണക്കിന് പേര്‍ ഈ സന്ദേശം റീ ട്വീറ്റ് ചെയ്തു.

ഇതോടെ എഎപിയുടെ അക്കൌണ്ടിലേക്ക് സംഭാവന കുമിഞ്ഞു കൂടാന്‍ തുടങ്ങി. ബുധനാഴ്ച വൈകുന്നേരം എഴേമുക്കാല്‍ ആയപ്പോഴേയ്ക്ക് 81.10 ലക്ഷം രൂപ ആം ആദ്മി പാര്‍ട്ടിക്ക് സംഭാവന ലഭിച്ചു. 500 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ സംഭാവന ചെയ്തവരുണ്ട്. യുഎഇ, യുകെ, യുഎസ്എ, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ നുന്നുള്ള പ്രവാസികളില്‍ നിന്നാണ് ഭൂരിപക്ഷം സംഭാവനകളും ലഭിച്ചത്. വാരണാസിയില്‍ മെയ്  12 നാണ് തെരഞ്ഞെടുപ്പ്.

 

Scroll To Top