Monday December 05, 2016
Latest Updates

കെ സുധാകരന്റെ പരാജയം: തെരഞ്ഞെടുപ്പ് കേസില്‍ നിന്ന് കോണ്‍ഗ്രസ് പിന്മാറി

കെ സുധാകരന്റെ പരാജയം: തെരഞ്ഞെടുപ്പ് കേസില്‍ നിന്ന് കോണ്‍ഗ്രസ് പിന്മാറി

കണ്ണൂര്‍:: കണ്ണൂര്‍ ലോകസഭ മണ്ഡലത്തില്‍ പികെ ശ്രീമതി ടീച്ചറുടെ വിജയം ചോദ്യം ചെയ്യുന്ന നിയമനടപടിയില്‍ നിന്ന് കോണ്‍ഗ്രസ് പിന്‍മാറി. കള്ളവോട്ട് നേടിയാണ് ശ്രീമതി ടീച്ചര്‍ വിജയിച്ചതെന്ന ആരോപണം ഉയര്‍ത്തിയാണ് കോണ്‍ഗ്രസ് നിയമനടപടിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. എന്നാല്‍ കള്ളവോട്ട് ആരോപണം കോടതിയില്‍ തെളിയിക്കുന്നത് പ്രായോഗികമല്ലെന്ന് നിയമോപദേശം ലഭിച്ചതോടെയാണ് കോണ്‍ഗ്രസ് പിന്മാറിയത്.

6500 ഓളം വോട്ടുകള്‍ക്കാണ് ശ്രീമതി ടീച്ചര്‍ വിജയിച്ചത്. എന്നാല്‍ എഴായിരത്തോളം കള്ളവോട്ടുകള്‍ ശ്രീമതി ടീച്ചര്‍ക്ക് ലഭിച്ചുവെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം. ഇക്കാര്യം കോടതിയില്‍ തെളിയിക്കാന്‍ കഴിയുമെന്നു സുധാകരാന്‍ പറഞ്ഞിരുന്നു. എന്നാല്‍ എഴായിരത്തോളം സാക്ഷികളെ കോടതിയില്‍ ഹാജരാക്കുന്നത് പ്രായോഗികമല്ലെന്ന് സുധാകരന് നിയമോപദേശം ലഭിച്ചു.

കൂടാതെ കള്ളവോട്ട് ചെയ്തുവെന്ന് ആരോപണം ഉയര്‍ന്ന ആളുകള്‍ വോട്ട് ചെയ്ത രേഖകള്‍ നല്‍കാനാകില്ലെന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയതും സുധാകരനും കൂട്ടര്‍ക്കും തിരിച്ചടിയായി. ഇതോടെയാണ് കേസില്‍ നിന്ന് പിന്‍മാറാന്‍ സുധാകരന്‍ തീരുമാനിച്ചത്.

Scroll To Top