Monday December 05, 2016
Latest Updates

കെ സി സി ക്രിക്കറ്റ് :താല ചലഞ്ചേഴ്‌സ് ചാമ്പ്യന്മാര്‍,ഫിംഗ്ലസ് ഇലവന്‍ റണ്ണേഴ്‌സ് അപ് 

കെ സി സി ക്രിക്കറ്റ് :താല ചലഞ്ചേഴ്‌സ് ചാമ്പ്യന്മാര്‍,ഫിംഗ്ലസ് ഇലവന്‍ റണ്ണേഴ്‌സ് അപ് 

ഡബ്ലിന്‍:കേരളാ ക്രിക്കറ്റ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഫിംഗ്ലസ് ലേന്‍സ് ബറോ ഗ്രൗണ്ടില്‍ നടന്ന കെ സി സി ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ താല ചലഞ്ചേഴ്‌സിന് വിജയകിരീടം.അയര്‍ലണ്ടിലെ പ്രമുഖ ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ ഫിംഗ്ലസ് ഇലവനെ പരാജയപ്പെടുത്തിയാണ് താല ചലഞ്ചേഴ്‌സ് പരാജയപ്പെടുത്തിയത്

മത്സരത്തിലെ മികച്ച ബാറ്റ്‌സ്മാനുള്ള പുരസ്‌കാരം ഫിംഗ്ലസ് ഇലവനിലെ ജിത്തുവും, മികച്ച ബൌളര്‍ക്കുള്ള പുരസ്‌കാരം കെ സി സി സ്‌റ്റ്രൈക്കെഴ്‌സിലെ ബിനു പോളും, മികച്ച ഫീല്‍ഡര്‍ക്കുള്ള പുരസ്‌കാരം താല ചലഞ്ചേഴ്‌സിലെ ജോപ്‌സിയും കരസ്ഥമാക്കി. ചാമ്പ്യന്‍ഷിപ്പിലെ എല്ലാ മേഖലകളിലുമുള്ള മികച്ച പ്രകടനത്തിനുള്ള സ്‌പെഷ്യല്‍ അവാര്‍ഡിന് ഫിംഗ്ലസ് ഇലവനിലെ ജിത്തു അര്‍ഹനായി.ഫൈനലിലെ മാന്‍ ഓഫ് ദി മാച്ചായി താലാ ചലഞ്ചേഴ്‌സിലെ എല്‍ദോ തിരഞ്ഞെടുക്കപ്പെട്ടു. 

ചാമ്പ്യന്‍ഷിപ് വിജയികള്‍ക്ക് ഓസ്‌കാര്‍ ട്രാവല്‍സ് സ്‌പോണ്‍സര്‍ ചെയ്ത ട്രോഫിയും 301 യൂറോ കാഷ് അവാര്‍ഡും,റണ്ണേഴ്‌സ് അപ്പിന് 201 യൂറോ കാഷ് അവാര്‍ഡും സമ്മാനിച്ചു.വെ ബ്രേക്ക് കാബ്ര റോഡ്,ഇന്ഗ്രിഡിയന്‍സ് ഫിംഗ്ലാസ് ,സ്‌പൈസ് ബസാര്‍ ഫിസ്ബറോ എന്നിവരായിരുന്നു മത്സരത്തിന്റെ മറ്റ് സ്‌പോണ്‍സര്‍മാര്‍.

മത്സരം വന്‍വിജയമാക്കി തീര്‍ത്ത എല്ലാവര്‍ക്കും കേരളാ ക്രിക്കറ്റ് ക്ലബ് കൃതജ്ഞതയറിച്ചു.

വാര്‍ത്ത:മജു പേയ്ക്കല്‍
kcc last kcc 4 kcc

Scroll To Top