Thursday December 08, 2016
Latest Updates

കെ.സി. ജോസഫിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജോര്‍ജ്

കെ.സി. ജോസഫിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജോര്‍ജ്

തൊടുപുഴ: അട്ടപ്പാടിയില്‍ കുട്ടികള്‍ മരിച്ച സംഭവത്തില്‍ കെ.സി. ജോസഫ് ആദിവാസികളെ മദ്യപാനികള്‍ എന്ന് പറഞ്ഞു അധിക്ഷേപിച്ചത് ധാര്‍മ്മികതയില്ലാത്തത് കൊണ്ടാണെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്.

k.c josefമന്ത്രിയായാലും എം.എല്‍.എ ആയാലും ആദിവാസികളുടെ ക്ഷേമത്തിന് വേണ്ടി
പ്രവര്‍ത്തിക്കാതെ അവരെ കുറ്റപ്പെടുത്തി നടക്കുകയല്ല വേണ്ടത്. ധാര്‍മ്മികത
ഉണ്ടായാല്‍ മാത്രമേ അവരുടെ കഷ്ടപ്പാടുകളില്‍ വിഷമം തോന്നുകയുള്ളൂ. എന്നും
അദ്ദേഹം കൂട്ടി ചേര്‍ത്തു .

കേരള പട്ടിക വര്‍ഗ ഊരാളി സമുദായ സംഘടനയുടെ നേതൃത്വ പരിശീലന ക്യാമ്പ്‌
ഉത്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു അദ്ദേഹം.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവർക്ക് വേണ്ടിയാണ് താന്‍ സംസാരിക്കുന്നതെന്നും
അതാണ് ശരിയെന്നും വിശ്വസിക്കുന്നു. ഇതില്‍ കലിതുള്ളി നടക്കുന്ന ചില
വിവരദോഷികളാണ് ചീമുട്ട പ്രയോഗവും കരിങ്കൊടി പ്രയോഗവും നടത്തുന്നതെന്നും
അദ്ദേഹം കൂടിചേര്‍ത്തു.

Scroll To Top