Saturday December 03, 2016
Latest Updates

കെസി വേണുഗോപാല്‍ സരിത ബന്ധം: ആരോപണം ഉന്നയിച്ച ഷാനിമോള്‍ക്ക് താക്കീത്

കെസി വേണുഗോപാല്‍ സരിത ബന്ധം: ആരോപണം ഉന്നയിച്ച ഷാനിമോള്‍ക്ക് താക്കീത്

ആലപ്പുഴ:  കേന്ദ്രമന്ത്രി കെ.സി. വേണുഗോപാലിനെതിരെ ആരോപണം ഉന്നയിച്ച ഷാനിമോള്‍ ഉസ്മാനെ കെപിസിസി താക്കീത് ചെയ്തു. പകെപിസിസി നിര്‍വാഹകസമിതി യോഗത്തില്‍ കെപിസിസി പ്രസിഡന്റ് വി.എം. സുധീരനാണ് ഷാനിമോള്‍ ഉസ്മാനെ പരസ്യമായി താക്കീതു ചെയ്തത്. ഷാനിമോളുടെ ആരോപണങ്ങള്‍ പാര്‍ട്ടി വിശ്വസിക്കുന്നില്ല. അലപ്പുഴ ഡിസിസിക്കെതിരെ ഷാനിമോള്‍ സ്വീകരിച്ച നിലപാട് ശരിയായില്ലെന്നും സുധീരന്‍ പറഞ്ഞു. കെസി വേണുഗോപാലിന് സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായരുമായുള്ള ബന്ധം അന്വേഷിക്കണമെന്ന് ഷാനി മോള്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം അന്വേഷിക്കാന്‍ പാര്ട്ടി അന്വേഷണ കമ്മീഷനെ നിയമിക്കണമെന്നും ഷാനിമോള്‍ ആവശ്യപ്പെട്ടിരുന്നു.

നേരത്തെ ഷാനിമോള്‍ ആലപ്പുഴയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായില്ലെന്ന് ചൂണ്ടിക്കാട്ടി ആലപ്പുഴ ഡിസിസി കെപിസിസിക്ക് പരാതി നല്കിയിരുന്നു. ഇതിന്റെ തുടര്‍ച്ച എന്നോണമാണ് ഷാനിമോള്‍ കെസി വേണുഗോപാലിനെതിരെ രംഗത്ത് വന്നത്. ഡി.സി.സി പ്രസിഡന്റ് എ.എ ഷുക്കൂര്‍ വേണുഗോപാലിന്റെ ദാസനാണെന്നും ഷാനിമോള്‍ ആരോപിച്ചു. ആലപ്പുഴയില്‍ പ്രചാരണ രംഗത്ത് തന്നെ ഒഴിവാക്കുകയായിരുന്നെന്നും ഷാനിമോള്‍ പറഞ്ഞു.

സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ആലപ്പുഴയില്‍ പാര്‍ട്ടിക്കെതിരെ ഷാനിമോള്‍ പ്രവര്‍ത്തിച്ചുവെന്നാണ് ഡി.സി.സി നേതൃത്വത്തിന്റെ പരാതി. ആലപ്പുഴ, വയനാട്, പത്തനംതിട്ട  മണ്ഡലങ്ങളില്‍ ഷാനിമോളെ പരിഗണിച്ചിരുന്നു എങ്കിലും പിന്നീട് സീറ്റ് നിഷേധിക്കപ്പെടുകയായിരുന്നു. എന്തായാലും ഷാനിമോളുടെ ആരോപണത്തോടെ സോളാര്‍ വിവാദം വീണ്ടും കോണ്‍ഗ്രസിന് തലവേദനയാവുകയാണ്.

Scroll To Top