Thursday December 08, 2016
Latest Updates

കെസിബിസി മദ്യവിരുദ്ധ സമിതിയെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി നേരിട്ടെത്തി

കെസിബിസി മദ്യവിരുദ്ധ സമിതിയെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി നേരിട്ടെത്തി

കോഴിക്കോട്: കെസിബിസി മദ്യവിരുദ്ധ സമിതി ചെയര്‍മാനും താമരശ്ശേരി ബിഷപ്പുമായ താമരശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൂടിക്കാഴ്ച നടത്തി. മദ്യനയം തിരുത്തിയതിനെതിരെ കെസിബിസി മദ്യവിരുദ്ധ സമിതി നില്‍പ്പ് സമരം തുടങ്ങിയ സാഹചര്യത്തിലാണ് കൂടിക്കാഴ്ച. മദ്യ നയം തിരുത്തിയ സാഹചര്യം മുഖ്യമന്ത്രി ബിഷപ്പിനെ ബോധ്യപ്പെടുത്തി.

പത്ത് വര്‍ഷത്തിനകം വീര്യം കൂടിയ മദ്യം നിരോധിക്കുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രി പറഞ്ഞു. മദ്യനയത്തില്‍ വെള്ളം ചേര്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യക്തമായ ലക്ഷ്യത്തോടെയാണ് മദ്യനയം പ്രഖ്യാപിച്ചത്. അത് നടപ്പിലാക്കാമെന്ന ആത്മവിശ്വാസമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിഷപ്പുമായുള്ള കൂടിക്കാഴ്ചയില്‍ തൃപ്തനാണ്. എന്നാല്‍ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Scroll To Top