Tuesday December 06, 2016
Latest Updates

കെറി ബീച്ചില്‍ വെള്ള സ്രാവ് ! ഭാഗ്യം ..ഇവള്‍ അപകടകാരി ‘ലിഡിയാ’ അല്ല !

കെറി ബീച്ചില്‍ വെള്ള സ്രാവ് ! ഭാഗ്യം ..ഇവള്‍ അപകടകാരി ‘ലിഡിയാ’ അല്ല !

കെറി :കെറി ബീച്ചില്‍, കൂറ്റന്‍ വെള്ള സ്രാവ് പ്രത്യക്ഷപ്പെട്ടു. . ആറ് അടിയോളം നീളമുള്ള വെള്ള സ്രാവാണ് തീരത്ത് അടിഞ്ഞത്. പ്രാദേശിക ഫോട്ടോഗ്രാഫറായ ബെര്‍ണാഡ് എന്നയാള്‍ സംഭവം കാണുകയും സ്രാവിന്റെ ചിത്രം പകര്‍ത്തി പുറം ലോകത്ത് എത്തിക്കുകയുമായിരുന്നു. അപൂര്‍വ ഇനമാണ് വെള്ള സ്രാവുകള്‍. അറ്റ്‌ലാന്റിക് തീരത്ത് എത്തുന്ന ആദ്യത്തെ വെള്ള സ്രാവാണ് ഇത്. കടലില്‍ 750 മൈലുകള്‍ (1200 കിലോമീറ്റര്‍) സഞ്ചരിച്ചാണ് ഈ സ്രാവ് കെറി തീരത്ത് എത്തിയതെന്ന് കണക്കാക്കപ്പെടുന്നു.

ജ്വാസ് എന്ന ഹോളിവുഡ് സിനിമയില്‍ അവതരിപ്പിക്കപ്പെട്ട വെള്ള സ്രാവിനോട് ഏറെ സാമ്യമുള്ള സ്രാവാണ് ഇതെന്ന് ജീവശാസ്ത്രജ്ഞര്‍ പറയുന്നു. പ്രായപൂര്‍ത്തിയായ പെണ്‍ വര്‍ഗത്തില്‍പ്പെട്ട സ്രാവിനെയാണ് കെറി തീരത്ത് കണ്ടെത്തിയതെന്നും ശാസ്ത്രലോകം സ്ഥിരീകരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് തീരത്ത് അറിഞ്ഞ സ്രാവിനെ കണ്ടെത്തിയത്. വൈകുന്നേരം ബീച്ചില്‍ സവാരിക്ക് ഇറങ്ങിയ ഫോട്ടോഗ്രാഫര്‍ തീരത്തേക്ക് അടുക്കുന്ന സ്രാവിനെ കണ്ട ആദ്യം അല്ഭുതപ്പെട്ടെങ്കിലും ഉടന്‍ ചിത്രം ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു.

സ്രാവിനെ പിടിക്കുന്നതിനു ലോകവ്യാപകമായി നിരോധനം നിലവില്‍ വന്നതിനാല്‍ ഐറിഷ് സമുദ്രാതിര്‍ത്തിയില്‍ സ്രാവുകളുടെ എണ്ണം പെരുകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം സ്രാവുകള്‍ മനുഷ്യരെ ആക്രമിക്കുന്ന വിഭാഗം മത്സ്യങ്ങളല്ലെന്ന് ശാസ്ത്രലോകം ഉറപ്പിച്ചു പറയുന്നു. അതുകൊണ്ട് തന്നെ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ല.

അതെ സമയം അറ്റ്‌ലാന്റ്റിക്കിലെ കൂറ്റന്‍ ജീവികളില്‍ ഒന്നായി വിലയിരുത്തപ്പെടുന്ന മറ്റൊരു അപകടകാരിയായ വെള്ള സ്രാവ് ഐറിഷ് തീരത്തേക്ക് വന്നു കൊണ്ടിരിക്കുകയാണ്.അറ്റ്‌ലാന്റ്റിക്കിന്റെ ഒരറ്റത്തു നിന്നും യാത്ര തുടങ്ങിയിരിക്കുന്ന ഇവള്‍ മണിക്കൂറില്‍ 35 മൈല്‍ വേഗതയില്‍ നീന്തി
ദിവസങ്ങള്‍ക്കുള്ളില്‍ ഇവിടെയെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ഐറിഷ് തീരത്ത് നിന്നും 1500 മൈല്‍ ദൂരെ അപകടകാരിയായ ഈ സ്രാവ് എത്തിയുട്ടുണ്ടെന്നതാണ് വിവരം.

ലിഡിയാ എന്ന് പേരിട്ടിരിക്കുന്ന 15 അടി നീളമുള്ള ഈ സ്രാവ് കോര്‍ണിഷില്‍ നിന്നും 1000 മൈലുകള്‍ താണ്ടിയാണ് എത്തുന്നത്. ഓഷ്യാര്‍ക്ക്
സയന്റ്റിഫിക് പ്രൊജക്ടിന്‍െ്‌റ ഭാഗമായി ഫ്‌ളോറിഡയ്ക്ക് സീമീപം വെച്ച് ഇവളില്‍ ഫിറ്റ് ചെയ്ത സാറ്റലൈറ്റ് ടാഗ് വഴി അമേരിക്കന്‍ശാസ്ത്രജ്ഞന്‍മാര്‍ 19,000 മൈല്‍ വരെ ഇവളെ നിരീക്ഷിച്ചിരുന്നു.

Scroll To Top