Saturday December 10, 2016
Latest Updates

കെറിയില്‍ സ്റ്റാര്‍ വാര്‍സ് ചിത്രീകരണം തുടങ്ങി

കെറിയില്‍ സ്റ്റാര്‍ വാര്‍സ് ചിത്രീകരണം തുടങ്ങി

കെറി: ഹോളിവുഡ് സിനിമ സ്റ്റാര്‍ വാര്‍സ് സംഘം കെറിയില്‍ എത്തി. കെറിയിലെ സ്‌കെല്ലിംഗ് മൈക്കലിലാണ് ചിത്രീകരണം നടക്കുന്നത്. യുനെസ്‌കോയുടെ ലോക ഹെറിറ്റേജ് പട്ടികയില്‍ ഉള്‍പ്പെട്ട സ്ഥലമാണ് സ്‌കെല്ലിംഗ് മൈക്കല്‍. അതീവ രഹസ്യമായാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. പൊതുജനങ്ങള്‍ക്കും ടൂറിസ്റ്റുകള്‍ക്കും കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രദേശത്തെ സെക്യൂരിറ്റി കൂട്ടിയപ്പോഴാണ് സിനിമ ചിത്രീകരണ സംഘം വരുന്നതായി പ്രദേശവാസികള്‍ പോലും അറിഞ്ഞത്.

സ്‌കെല്ലിംഗ് മൈക്കല്‍ മൂന്ന് ദിവസത്തേക്കാണ് സ്റ്റാര്‍ വാര്‍സ് സംഘം ബുക്ക് ചെയ്തിരിക്കുന്നത്. ഫുഡ്‌ലെസ് പ്രൊഡക്ക്ഷന്‍സ് ലിമിറ്റഡാണ് സിനിമയ്ക്ക് വേണ്ടി സ്‌കെല്ലിംഗ് മൈക്കല്‍ ബുക്ക് ചെയ്തിരിക്കുന്നത്. മൂന്ന് ദിവസത്തേക്കാണ് സിനിമ സംഘം സ്‌കെല്ലിംഗ് മൈക്കല്‍ ബുക്ക് ചെയ്തിരിക്കുന്നത്.

ചിത്രീകരണം നടക്കുന്ന ദിവസങ്ങളില്‍ സ്‌കെല്ലിംഗ് മൈക്കളിലെക് സഞ്ചാരികള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. സ്‌കെല്ലിംഗ് മൈക്കലിലേക്കുള്ള ചങ്ങാടങ്ങള്‍ ഉള്‍പ്പെടെ സിനിമ സംഘം ബുക്ക് ചെയ്തു.

സിനിമ ചിത്രീകരണം കെറിയുടെ ടൂറിസം വികസനത്തിന് സഹായകരമാകുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. ലോകമെങ്ങും ആരാധകരുള്ള സിനിമയാണ് സ്റ്റാര്‍ വാര്‍സ്. അതുകൊണ്ട് തന്നെ ഈ സിനിമ ചിത്രീകരിച്ച സ്ഥലങ്ങളിലേക്ക് കൂടുതല്‍ ടൂറിസ്റ്റുകള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. താരങ്ങളെ കാണാന്‍ സാധിക്കുമോ എന്നറിയാന്‍ നിരവധി ആളുകള്‍ സ്‌കെലിങ്ങ് മൈക്കലില്‍ എത്തിയിരുന്നു.എന്നാല്‍ പ്രധാന താരങ്ങളെ കാണാന്‍ കഴിഞ്ഞില്ല. ഇന്നും നാളെയുമായി പ്രമുഖ ഹോളിവുഡ് താരങ്ങള്‍ എത്തുമെന്നാണ് സൂചന. എന്നാല്‍ പ്രൊഡക്ക്ഷന്‍ കമ്പനി ഇത് സംബന്ധിച്ച വിവരങ്ങള്‍ അതീവ രഹസ്യമാക്കി വച്ചിരിക്കുകയാണ്

Scroll To Top