Friday December 09, 2016
Latest Updates

കെറിയില്‍ കന്യാസ്ത്രീകള്‍ മുങ്ങി മരിച്ച സംഭവത്തില്‍ ദുരൂഹത ഏറുന്നു

കെറിയില്‍ കന്യാസ്ത്രീകള്‍ മുങ്ങി മരിച്ച സംഭവത്തില്‍ ദുരൂഹത ഏറുന്നു

ട്രേലി: കെറിയില്‍ രണ്ട് കന്യാസ്ത്രീകള്‍ മുങ്ങി മരിച്ച സംഭവത്തില്‍ ദുരൂഹത ഏറുന്നു. വ്യാഴാഴ്ച രാത്രിയാണ് കെറിയിലെ ഇഞ്ച് സ്റ്റാന്‍ഡില്‍ രണ്ട് കന്യാസ്ത്രീകള്‍ മുങ്ങി മരിച്ചത്. പ്രസന്റേഷന്‍ സന്യാസിനി സമൂഹത്തിലെ സിസ്റ്റര്‍ പൌല ബക്ല്‌ലെ (70), ഇമെല്‍ഡ കാരെ (69) എന്നിവരാണ് മരിച്ചത്. ഇഞ്ച് സ്റ്റാന്‍ഡില്‍ ഹോളിഡേ ആഘോഷിക്കാന്‍ എത്തിയ മൂന്ന് കന്യാസ്ത്രീകളില്‍ രണ്ട് പേരാണ് മരണമടഞ്ഞത്. ബീച്ചില്‍ ഇറങ്ങിയ കന്യാസ്ത്രീകള്‍ മുങ്ങി മരിച്ചു എന്നാണ് പ്രാഥമിക നിഗമനം.

നീന്തുന്നതിനിടെ വെള്ളത്തില്‍ മുങ്ങിയ കന്യാസ്ത്രീകളെ വലെന്റിന കോസ്റ്റ് ഗാര്‍ഡ് എത്തി രക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് ട്രേലിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കെറി ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹങ്ങള്‍ മഠത്തിന് വിട്ടുകൊടുത്തു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നാലേ യഥാര്‍ത്ഥ മരണകാരണം വ്യക്തമാകൂ. ഗാര്‍ഡ അന്വേഷണം പുരോഗമിക്കുന്നു. 

വെള്ളത്തില്‍ നിന്ന് പുറത്ത് എടുത്തപ്പോള്‍ തന്നെ ഇരുവരും അവശനിലയിലായിരുന്നെന്ന് വലെന്റിന കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. അന്തേവാസികളില്‍ രണ്ട് പേരുടെ ദാരുണാന്ത്യത്തിന്റെ ഞെട്ടലിലാണ് പ്രസന്റേഷന്‍ സന്യാസിനു സമൂഹം. 

Scroll To Top