Sunday December 04, 2016
Latest Updates

കെറിയിലെ പ്രേതാലയം 

കെറിയിലെ പ്രേതാലയം 

കെറി: കെറിയിലെ പ്രേതാലയം ഇടിച്ച് നിരത്തണമെന്ന് പ്രദേശവാസികള്‍. കെറിയിലെ ലിക്‌സ്‌നോയിലെ ഒരു കൌണ്‍സില്‍ വീടിനെതിരെയാണ് പ്രദേശവാസികള്‍ രംഗത്ത് വന്നത്. ഈ വീട്ടില്‍ താമസിക്കുന്ന എല്ലാവരും മരണമടയുന്നതാണ് പ്രദേശവാസികളുടെ ഭയത്തിന്റെ കാരണം. വീട് ഇടിച്ച് നിരത്തണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ കൌണ്‍സില്‍ അധികൃതരെ സമീപിച്ചിരിക്കുകയാണ്. ഇക്കാര്യം ആവശ്യപ്പെട്ട് ലിസ്റ്റൊവല്‍ ഇലക്റ്ററല്‍ കൌണ്‍സിലില്‍ പ്രദേശവാസികള്‍ പ്രമേയം കൊണ്ടുവന്നു. 

പ്രേതാലയമെന്ന് അയല്‍വാസികള്‍ വിളിക്കുന്ന ഈ വീട്ടില്‍ ഇതുവരെ 5 മരണങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ട്. ഏറ്റവും ഒടുവില്‍ ഇവിടെ താമസിച്ചിരുന്ന സുസന്‍ ഡ്യൂനെ എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഓട്ടിസം ബാധിച്ച 18 വയസുള്ള മകനുമായി സൂസന്‍ ഈ വീട്ടിലേക്ക് താമസം മാറി അധികം വൈകാതെ തന്നെ അവരുടെ മരണം നടന്നു. സൂസന്റെ കൊലപാതകത്തില്‍ മകനെ തന്നെയാണ് പോലീസ് സംശയിക്കുന്നത്. ഇതിനു മുമ്പ് ഈ വീട്ടില്‍ താമസിച്ചിരുന്ന ഒരാള്‍ വെയില്‍സില്‍ വച്ച് കുത്തേറ്റ് മരിക്കുകയായിരുന്നു. മറ്റൊരാള്‍ റോഡ് അപകടത്തില്‍ കൊല്ലപ്പെട്ടു. ഇവിടെ താമസിച്ചിരുന്ന മറ്റ് മൂന്ന് പേര് കൂടി കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മരണമടഞ്ഞിട്ടുണ്ട്. 

അതുകൊണ്ട് തന്നെ ഈ വീടിനെ ദൌര്‍ഭാഗ്യം പിന്തുടരുന്നതായി പ്രദേശവാസികള്‍ വിശ്വസിക്കുന്നു. ഏതായാലും ജനങ്ങളുടെ അഭ്യര്‍ത്ഥന പരിഗണിച്ച് ഈ വീട് പൊളിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചതായി കൌണ്‍സില്‍ അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ഏറ്റവും ഒടുവില്‍ ഈ വീട്ടില്‍ വച്ച് കൊല്ലപ്പെട്ട സൂസന്റെ സ്വകാര്യ വസ്തുക്കള്‍ ഈ വീട്ടിലുണ്ട്. അവ എങ്ങോട്ട് മാറ്റുമെന്നറിയാതെ കുഴയുകയാണ് കൌണ്‍സില്‍ അധികൃതര്‍

Scroll To Top