Saturday December 03, 2016
Latest Updates

കെറിയിലെ കില്ലോര്‍ഗ്ലിനിയില്‍ പക്ക് ഫെയറിന് ഇന്ന് തുടക്കം; 80,000 കാണികള്‍ എത്തുമെന്ന് സംഘാടകര്‍

കെറിയിലെ കില്ലോര്‍ഗ്ലിനിയില്‍ പക്ക് ഫെയറിന് ഇന്ന് തുടക്കം; 80,000 കാണികള്‍ എത്തുമെന്ന് സംഘാടകര്‍

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഇന്ന് പക്ക് ഫെയര്‍ തുടങ്ങും. കെറിയിലെ കില്ലോര്‍ഗ്ലിനിലാണ് പക്ക് ഫെയര്‍ നടക്കുന്നത്.ഒരു കാട്ടാടിനെ നഗരത്തിന്റെ രാജാവായി പ്രഖ്യാപിക്കുകയും തുടര്‍ന്ന് ആരാധനാ പൂര്‍വമായി ബഹുമാനിക്കുകയും ചെയ്യുന്ന ആഘോഷമാണ് പക്ക് ഫെസ്റ്റിവല്‍. ഈ രാജാവിന്റെ റാണിയായി ഒരു പെണ്‍കുട്ടിയെയും തെരഞ്ഞെടുക്കും. 

അയര്‍ലണ്ടിലെ ഏറ്റവും പഴക്കം ചെന്ന ആഘോഷങ്ങളില്‍ ഒന്നായ പക്ക് ഫെസ്റ്റിവല്‍ നാലാം നൂറ്റാണ്ട് മുതല്‍ ആഘോഷിച്ചിരുന്നതായി ചരിത്ര പുസ്തകങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ഈ വര്‍ഷത്തെ ആഘോഷ പരിപാടികള്‍ ഓഗസ്റ്റ് 10 മുതല്‍ 12 വരെയാണ്. ഈ വര്‍ഷം 80,000 കാണികള്‍ പക്ക് ഫെയറില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
FTS5+Puck+Fair+Kink+and+queen
റാണിയായി തെരഞ്ഞെടുക്കപ്പെടുന്ന പെണ്‍കുട്ടിയാണ് ആടിനെ കിരീടം അണിയിക്കുക. പക്ക് ഫെയര്‍ നടക്കുന്ന ദിവസങ്ങളില്‍ നഗരത്തിലെ പബ്ബുകള്‍ പുലര്‍ച്ചെ മൂന്ന് മണി വരെ തുറക്കും. മൂന്ന് ദിവസത്തെ ആഘോഷങ്ങള്‍ക്ക് ശേഷം കാട്ടാടിനെ തിരികെ കാട്ടില്‍ തന്നെ കൊണ്ട് വിടും. ഈ വര്‍ഷത്തെ രാജാവാകേണ്ട ആടിനെ ഗ്ലെന്‍സര്‍ മലയില്‍ നിന്നാണ് പിടിച്ചത്. ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കായി കില്ലോര്‍ഗ്ലിനില്‍ ഒത്തുകൂടുന്നതില്‍ കൂടുതല്‍ പേര്‍ പക്ക് ഫെയറിനായി ഒത്തുകൂടുമെന്നാണ് റിപ്പോര്‍ട്ട്. ആഘോഷത്തിന്റെ ആദ്യ ദിവസം രാവിലെ ഹോഴ്‌സ് ഫെയറോട് കൂടിയാണ് പരിപാടികള്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് രാജാവായി തെരഞ്ഞെടുക്കപ്പെടുന്ന ആടുമായി നഗരം ചുറ്റും. തുടര്‍ന്ന് കിരീടധാരണവും രാജാവിനെ തെരഞ്ഞെടുത്തുകൊണ്ടുള്ള പ്രഖ്യാപനവും നടക്കും.

രണ്ടാം ദിവസമാണ് ഏറ്റവും വലിയ ആഘോഷം നടക്കുന്നത്. രണ്ടാം ദിവസം സംഗീത പരിപാടികളും കഥ പറച്ചില്‍, ബോണി ബേബി ഉള്‍പ്പെടെ വിവിധ മത്സരങ്ങളും നടക്കും.മൂന്നാം ദിവസം രാജാവിനെ നഗരം ചുറ്റി എഴുന്നള്ളിച്ച ശേഷം കാട്ടിലേക്ക്
തിരികെ അയയ്ക്കുന്ന ചടങ്ങുകളാണ് നടക്കുന്നത്. രാജാവിനെ കാട്ടില്‍ അയച്ച ശേഷവും രാത്രി വരെ നീളുന്ന ആഘോഷ പരിപാടികള്‍ നടക്കും. അയര്‍ലണ്ടിന്റെ എല്ലാ ഭാഗത്ത് നിന്നും വിദേശത്ത് നിന്ന് പോലും സന്ദര്‍ശകര്‍ എത്തുന്ന പരിപാടിയാണ് പക്ക് ഫെയര്‍.

 

Scroll To Top