Saturday December 03, 2016
Latest Updates

കെറിയിലെ കഫെയില്‍ അമേരിക്കക്കാര്‍ക്ക് പ്രവേശനമില്ല…!

കെറിയിലെ കഫെയില്‍ അമേരിക്കക്കാര്‍ക്ക് പ്രവേശനമില്ല…!

കെറി: കെറിയിലെ വാട്ടര്‍വില്ലിയിലെ ഒരു കഫെയില്‍ അമേരിക്കക്കാര്‍ക്ക് പ്രവേശനമില്ല. അമേരിക്കക്കാര്‍ക്കും,ഉച്ചത്തില്‍ സംസാരിക്കുന്നവര്‍ക്കും പ്രവേശനമില്ലെന്ന് കഫെയുടെ പുറത്ത് ബോര്‍ഡ് തൂക്കിയിരിക്കുകയാണ് ഹോട്ടല്‍ ഉടമ.. അതേസമയം കഫെ അധികൃതരുടെ നിലപാടിനെതിരെ പ്രതിഷേധം ശക്തമായതോടെ അമേരിക്കന്‍ മാധ്യമങ്ങളും വിഷയം ഏറ്റെടുത്തു. എന്‍ബിസി എബിസി, ഫോക്‌സ് ന്യൂസ് തുടങ്ങിയ പ്രമുഖ അമേരിക്കന്‍ മാധ്യമങ്ങളാണ് വിഷയം ഏറ്റെടുത്തത്. 

ഇതോടെ സോഷ്യല്‍ മീഡിയ സൈറ്റുകളിലും കഫെയ്‌ക്കെതിരെ പ്രതിഷേധം ഉയര്‍ന്നു. ഒച്ച വയ്ക്കുന്ന അമേരിക്കക്കാര്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡാണ് പുറത്ത് തൂക്കിയിരിക്കുന്നത്. ഇതിന് പുറമെ ടൂറിസ്റ്റ് കോച്ചുകളില്‍ വരുന്നവര്‍ക്കും ബസുകളില്‍ വരുന്നവര്‍ക്കും പ്രവേശനമില്ല. എന്നാല്‍ കഫെയുടെ നടപടിയോട് യോജിക്കുന്നില്ലെന്ന് കെറിയിലെ ബിസിനസ് ഉടമകള്‍ പറയുന്നു 

Scroll To Top