Tuesday December 06, 2016
Latest Updates

കെറിയിലും കോര്‍ക്കിലും ശക്തമായ മഴയ്ക്ക് സാധ്യത

കെറിയിലും കോര്‍ക്കിലും ശക്തമായ മഴയ്ക്ക് സാധ്യത

ട്രേലി : അയര്‍ലണ്ടില്‍ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂറിനകം ഇടിയോട് കൂടിയ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്കിയത്. ചിലയിടങ്ങളില്‍ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. കോര്‍ക്ക്, കെറി, വാട്ടര്‍ ഫോര്‍ഡ് എന്നിവടങ്ങളിലെല്ലാം കനത്ത മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ കേന്ദ്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 50 മില്ലിമീറ്റര്‍ മഴ പെയ്യുമെന്നാണ് പ്രവചനം.

കോര്‍ക്കിലെ താഴ്ന്ന പ്രദേശങ്ങളില്‍ വേലിയേറ്റത്തിന് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കോര്‍ക്ക് കൌണ്ടി കൌണ്‍സില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. മോറിസന്‍സ് ക്വേ, ഷാര്‍മന്‍ ക്രോഫോര്‍ഡ്, വാന്‍ഡെസ്‌ഫോര്‍ഡ് ക്വേ എന്നിവടങ്ങളിലാണ് വേലിയേറ്റ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. 

Scroll To Top