Thursday December 08, 2016
Latest Updates

കെയിന്‍ ഇന്ത്യക്ക് കോടികളുടെ നികുതി നോട്ടീസ്

കെയിന്‍ ഇന്ത്യക്ക് കോടികളുടെ നികുതി നോട്ടീസ്

ഡല്‍ഹി: ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേദാന്ത റിസോഴ്‌സസിന്റെ അനുബന്ധ സ്ഥാപനമായ കെയിന്‍ ഇന്ത്യക്ക് കോടികളുടെ നികുതി അടക്കാന്‍ ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കി. 20,495 കോടി രൂപ നികുതിയടക്കാന്‍ ആദായനികുതി വകുപ്പ് നോട്ടീസ് നല്‍കിയത്.

ഓഹരി ഇടപാടുമായി ബന്ധപ്പെട്ട മൂലധന നേട്ടത്തിനുള്ള നികുതിയാണിത്. ഇടപാടില്‍ 10,000 കോടിയുടെ മൂലധനനേട്ടം ഉണ്ടായെന്നാണ് നോട്ടീസില്‍ പറയുന്നത്.

എന്നാല്‍ ആദായനികുതി വകുപ്പിന്റെ നോട്ടീസ് അംഗീകരിക്കാന്‍ കെയിന്‍ ഇന്ത്യ തയ്യാറായിട്ടില്ല. നോട്ടീസിനെതിരെ നിയമപരമായ നടപടി സ്വീകരിക്കാനാണ് നീക്കം. കെയിന്‍ ഇന്ത്യ ഹോള്‍ഡിങ്‌സിന്റെ ഓഹരികള്‍ കെയിന്‍ ഇന്ത്യയ്ക്ക് 2006-07 സാമ്പത്തിക വര്‍ഷത്തില്‍ കൈമാറിയിരുന്നു.

 

Scroll To Top