Sunday December 11, 2016
Latest Updates

കെയര്‍ ഹോമുകളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാന്‍ എച്ച്.എസ്.ഇ ,ടെന്‍ഡര്‍ ക്ഷണിച്ചു

കെയര്‍ ഹോമുകളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാന്‍ എച്ച്.എസ്.ഇ ,ടെന്‍ഡര്‍ ക്ഷണിച്ചു

ഡബ്ലിന്‍: അയര്‍ലണ്ടിലെ കെയര്‍ ഹോമുകളില്‍ നിരീക്ഷണ ക്യാമറ സ്ഥാപിക്കാന്‍എച്ച്.എസ്.ഇ ആലോചിക്കുന്നു. ക്യാമറ സ്ഥാപിക്കു ന്നതിനുള്ള ആദ്യഘട്ട നടപടികള്‍ എച്ച്.എസ്.ഇ പൂര്‍ത്തിയാക്കിയാതായാണ് റിപ്പോര്‍ട്ട്. അരസ് അട്രാക്ട കെയര്‍ ഹോമിലെ നഴ്‌സിംഗ് ജീവനക്കാര്‍ അന്തേവാസികളെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്ന സാഹചര്യത്തിലാണ് നടപടി. ആര്‍.ടി.ഇ ആണ് രഹസ്യ ക്യാമറ ഓപ്പറേഷനിലൂടെ കെയര്‍ ഹോമിലെ പീഡനങ്ങള്‍ പുറത്ത് കൊണ്ടുവന്നത്.

റോസ്‌ക്രിയയിലെ പീഡനങ്ങളെ തുടര്‍ന്ന് പതിനൊന്ന് നഴ്‌സിംഗ് ജീവനക്കാരെ അധികൃതര്‍ സസ്‌പെന്റ് ചെയ്തിരുന്നു. വിവാദ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കുന്നതിന് എച്ച്.എസ്.ഇ ടെന്‍ഡര്‍ ക്ഷണിച്ചു. വിവാദദൃശ്യങ്ങള്‍ പുറത്ത് വന്നപ്പോള്‍ തന്നെ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ആലോചിക്കുന്നതായി എച്ച്.എസ്.ഇ ഡയറക്ടര്‍ ജനറല്‍ ടോണി ഒബ്രിയാന്‍ വെളിപ്പെടുത്തിയിരുന്നു.

കെയര്‍ ഹോമുകളില്‍ സി.സി.ടി.വി ക്യാമറ സ്ഥാപിക്കാനുള്ള നിര്‍ദ്ദേശത്തോട് താന്‍അനുകൂലമാണെന്ന് ജൂനിയര്‍ ആരോഗ്യമന്ത്രി കാതലീന്‍ ലിഞ്ച് വെളിപ്പെടുത്തി. കെയര്‍ ഹോമിലെ അന്തേവാസികളുടെ സുരക്ഷയാണ് പ്രധാനമെന്ന് കാതലീന്‍ ലിഞ്ച് പറഞ്ഞു.അതുകൊണ്ട് തന്നെ നിരീക്ഷണ ക്യാമറ സ്ഥാപിക്കുന്നതില്‍ നിയമവിരുദ്ധമായിഒന്നുമില്ലെന്നും മന്ത്രി പറഞ്ഞു. രോസ്‌ക്രിയ പീഡനത്തില്‍ കൂടുതല്‍ അന്വേഷണം നടന്നു വരുന്നതായി അധികൃതര്‍ വെളിപ്പെടുത്തി.

Scroll To Top