Sunday December 04, 2016
Latest Updates

കെയര്‍ ചോയിസ് മാനെജ്‌മെന്റ് മാറുന്നു,ഇനി യൂ കെ കമ്പനിയ്ക്ക് 

കെയര്‍ ചോയിസ് മാനെജ്‌മെന്റ് മാറുന്നു,ഇനി യൂ കെ കമ്പനിയ്ക്ക് 

വാട്ടര്‍ഫോര്‍ഡ്:അയര്‍ലണ്ടിലെ പ്രമുഖ നഴ്‌സിംഗ് ഗ്രൂപ്പായ കെയര്‍ ചോയിസിന്റെ ഉടമസ്ഥാവകാശം യൂ കെ കമ്പനിയ്ക്ക് കൈമാറുന്നു.ഇത് സംബന്ധിച്ച ധാരണാപത്രം കഴിഞ്ഞ ദിവസം ഒപ്പിട്ടു.

യൂ കെ യിലെ പ്രശസ്തമായ എമറാല്‍ഡ് ഇന്‍വെസ്റ്റെഴ്‌സാണ് 30 മില്യന്‍ യൂറോയ്ക്ക് കെയര്‍ ചോയിസ് വാങ്ങിയത്.കോര്‍ക്ക്,വാട്ടര്‍ഫോര്‍ഡ് കൌണ്ടികളില്‍ അഞ്ചിടങ്ങളില്‍ പ്രശസ്തമായ നിലയില്‍ നടത്തിപോന്നിരുന്ന കെയര്‍ ചോയിസ് ഈ മേഖലയില്‍ നിരവധി മലയാളി നഴ്‌സുമാരെയും റിക്രൂട്ട് ചെയ്തിരുന്നു.

നഴ്‌സിംഗ് ഹോം നടത്തിപ്പ് നഷ്ട്ടത്തിലാണെന്നതിനാലാണ് വില്‍പ്പനയെന്ന് കമ്പനി പറയുന്നുണ്ടെങ്കിലും കഴിഞ്ഞ വര്‍ഷവും രണ്ടു മില്യന്‍ യൂറോയുടെ ലാഭം കെയര്‍ ചോയിസ് നേടിയിരുന്നു 

Scroll To Top