Sunday December 04, 2016
Latest Updates

കെന്നി യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക്?

കെന്നി യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക്?

ഡബ്ലിന്‍ :യൂറോപ്യന്‍ കൗണ്‍സിലിന്റെയോ യൂറോപ്യന്‍ കമ്മീഷന്റെയോ നേതൃ സ്ഥാനത്തേക്ക് ഐറിഷ് പ്രധാനമന്ത്രി എന്റ കെന്നിയുടെ പേരും ഉയരുന്നു.

ഐറിഷ് പ്രധാനമന്ത്രി എന്നനിലയില്‍ തന്റെ കടമകള്‍ നിര്‍വ്വഹിക്കുന്നതില്‍ യാതൊരു വീഴ്ച്ചയും വരുത്താത്ത നേതാവിന്റെ പേര് രണ്ടു സ്ഥാനങ്ങളിലേക്ക് നിര്‍ദ്ദേശിക്കപ്പെട്ടതില്‍ ആശ്ചര്യപ്പെടേണ്ടതില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി ലിയോ വരദ്കര്‍ പറഞ്ഞു.

കൗണ്‍സിലിന്റെയും കമ്മീഷന്റെയും നേതൃസ്ഥാനത്തെപ്പറ്റിയുള്ള പല ഊഹാപോഹങ്ങളും അയര്‍ലണ്ടിലും യൂറോപ്യന്‍ കേന്ദ്രങ്ങളിലും ഇതിനകം തന്നെ പടര്‍ന്നു തുടങ്ങിയിട്ടുണ്ട്.
യൂറോപ്യന്‍ കമ്മീഷന്റെ അടുത്ത പ്രസിഡണ്ട് സ്ഥാനത്തേക്കായി എന്റ കെന്നിയും ഫെന്നിഷ് പ്രധാനമന്ത്രി ജര്‍കി കതൈനനും അടക്കം പല പേരുകളും പറഞ്ഞുകേള്‍ക്കുന്നുണ്ട്. അടുത്ത ജൂണോടു കൂടു തന്നെ ഈ സ്ഥാനത്തിനായുള്ള തിരഞ്ഞെടുപ്പ് നടക്കും. 2004 മുതല്‍ യൂറോപ്യന്‍ കമ്മീഷന്റെ പ്രസിഡണ്ട് സ്ഥാനം അലങ്കരിക്കുന്നത് പോര്‍ച്ചുഗീസ് പ്രധാനമന്ത്രി ആയിരുന്ന ജോസ് മാനുവല്‍ ബറോസോ ആണ്.
2014 ഡിസംബറില്‍ തിരഞ്ഞെടുപ്പ് നടത്താനുദ്ദേശിക്കുന്ന യൂറോപ്യന്‍ കൗണ്‍സിലിന്റെ പ്രസിഡണ്ട് സ്ഥാനത്തേക്കും എന്റ കെന്നി തിരഞ്ഞെടുക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഹെര്‍മന്‍ വാന്‍ റോംപെയാണ് ഇപ്പോഴത്തെ പ്രസിഡണ്ട്.
എന്നാല്‍ പ്രധാനമന്ത്രി എന്റ കെന്നിക്ക് ഈ സ്ഥാനങ്ങളില്‍ താല്‍പര്യമുണ്ടോ എന്ന് അറിയില്ലെന്നാണ് ലിയോ വരദ്കര്‍ പറയുന്നത്. പ്രധാനമന്ത്രി ഇത്തരമൊരു സ്ഥാനം ഏറ്റെടുത്ത് യൂറോപ്പിലേക്ക് മാറന്നത് അത്ഭുതമായിരിക്കുമെന്നും എന്നാല്‍ ഈ സ്ഥാനങ്ങളിലേക്ക് കെന്നിയുടെ പേരു നിര്‍ദ്ദേശിക്കപ്പെട്ടതില്‍ യാതൊരു ആശ്ചര്യത്തിന്റെയും ആവശ്യമില്ലെന്നും വരദ്കര്‍ കൂട്ടിച്ചേര്‍ത്തു. ആര്‍ടിഇയുടെ മരിയന്‍ ഫ്യുനികേന്‍ പ്രോഗ്രാമില്‍ പങ്കെടുക്കുകയായിരുന്നു ഗതാഗത വകുപ്പ് മന്ത്രി.
രണ്ട് സ്ഥാനങ്ങിലേക്കും പേരു നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നവരില്‍ എന്തുകൊണ്ടും മുന്‍പന്തിയില്‍ നില്‍ക്കുന്ന ആളാണ് എന്റ കെന്നിയെന്നും വരദ്കര്‍ പറഞ്ഞു. എന്നാല്‍ അദ്ദേഹം ഇക്കാര്യത്തില്‍ തല്‍പരനാണോ എന്നറിയില്ലെന്നും ഇപ്പോള്‍ ഐറിഷ് പ്രധാനമന്ത്രി എന്ന നിലയിലുള്ള കടമകള്‍ ചെയ്തുതീര്‍ക്കാനുള്ള ഒരുക്കത്തിലാണ് അദ്ദേഹമെന്നും വരദ്കര്‍ പറഞ്ഞു.
യൂറോപ്യന്‍ കമ്മീഷന്റെ പ്രസിഡണ്ട് സ്ഥാനത്തേക്ക് യോഗ്യനാണ് താനെന്ന് വാര്‍ത്ത വന്നപ്പോള്‍ ഇപ്പോള്‍ ഐറിഷ് പ്രധാനമന്ത്രി എന്ന നിലയലുള്ള കടമകളാണ് താന്‍ ചെയ്തുതീര്‍ക്കേണ്ടതെന്നാണ് കെന്നി കഴിഞ്ഞ സെപ്തംബറില്‍ ആര്‍ടിഇയോട് പ്രതികരിച്ചത്.

Scroll To Top