Monday December 05, 2016
Latest Updates

കെഎം മാണിയുടെ മുഖ്യമന്ത്രി മോഹം നടക്കില്ലെന്ന് ആര്‍ ബാലകൃഷ്ണപിള്ള

കെഎം മാണിയുടെ മുഖ്യമന്ത്രി മോഹം നടക്കില്ലെന്ന് ആര്‍ ബാലകൃഷ്ണപിള്ള

കൊച്ചി: കെഎം മാണി മുഖ്യമന്ത്രി ആകുമെന്നത് മോഹം മാത്രമെന്ന് ആര്‍ ബാലകൃഷ്ണപിള്ള. പിന്നിലുള്ളവരുടെ ചരടുവലിവലി മൂലം എവിടെ പോയാലും മാണിയുടെ മുഖ്യമന്ത്രി മോഹം നടക്കാന്‍ പോകുന്നില്ലെന്ന് ബാലകൃഷ്ണപിള്ള പറഞ്ഞു. ഒരു ചാനലിനു നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗണേശനെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ബുദ്ധിപൂര്‍വം ചതിച്ചതാണെന്നും ബാലകൃഷ്ണപിള്ള ആരോപിച്ചു.

ഷിബു ബേബി ജോണും ഗണേശനെ ചതിച്ചു. സര്‍ക്കാരിന്റെ പുതിയ മദ്യനയത്തെയും ബാലകൃഷ്ണപിള്ള വിമര്‍ശിച്ചു. മദ്യനിരോധനം വഴി സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുമെന്ന വാദം ശരിയല്ല. മദ്യനയം ഒന്നോ രണ്ടോ പേരുടെ തീരുമാനമാണെന്നും ബാലകൃഷ്ണപിള്ള കുറ്റപ്പെടുത്തി. മദ്യ നിരോധനം മൂലം നാട്ടുംപുറങ്ങളില്‍ വ്യാജമദ്യം സുലഭമാകുമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.

Scroll To Top