Friday December 09, 2016
Latest Updates

കെഎം മാണിക്കെതിരെ കൈക്കൂലി ആരോപണം

കെഎം മാണിക്കെതിരെ കൈക്കൂലി ആരോപണം

തിരുവനന്തപുരം: ധനമന്ത്രി കെഎം മാണിക്കെതിരെ കൈക്കൂലി ആരോപണവുമായി പ്രതിപക്ഷം. മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്കാണ് മാണിക്കെതിരെ ആരോപണം ഉന്നയിച്ചത്. റിസോര്‍ട്ട് നിര്‍മ്മാണത്തിന് വായ്പ നല്‍കുന്നതിന് മാണി 20 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം.

വാളകത്ത് റിസോര്‍ട്ട് നിര്‍മ്മിക്കാന്‍ വന്നവരില്‍ നിന്നാണ് കൈക്കൂലി വാങ്ങിയത്. കെഎഫ്‌സി ചെയര്‍മാനെ ഇടനിലക്കാരനാക്കിയാണ് കൈക്കൂലി വാങ്ങിയതെന്നാണ് ആരോപണം. റിസോര്‍ട്ട് ഉടമകള്‍ ഇക്കാര്യം വെളിപ്പെടുത്തുന്ന വീഡിയോ തന്റെ കൈവശമുണ്ടെന്നും തോമസ് ഐസക്ക് പറഞ്ഞു. നിയമസഭയില്‍ ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്കിടെയാണ് തോമസ് ഐസക്ക് അഴിമതി ആരോപണം ഉന്നയിച്ചത്.

Scroll To Top