Saturday December 03, 2016
Latest Updates

കെഎം മാണിക്കെതിരായ കൈക്കൂലി ആരോപണം: കെഎഫ്‌സി ബോര്‍ഡ് അംഗത്തെ പുറത്താക്കിയേക്കും

കെഎം മാണിക്കെതിരായ കൈക്കൂലി ആരോപണം: കെഎഫ്‌സി ബോര്‍ഡ് അംഗത്തെ പുറത്താക്കിയേക്കും

തിരുവനന്തപുരം: മന്ത്രി കെഎം മാണിയുടെ പേരില്‍ 20 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണ വിധേയനായ കൊട്ടാരക്കര പൊന്നച്ചനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. റിസോര്‍ട്ട് നിര്‍മ്മാണത്തിന് ലോണ്‍ അനുവദിക്കുന്നതിന് ധനമന്ത്രി കെഎം മാണിയുടെ പേരില്‍ 20 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം.

ഈ ആരോപണം മുന്‍ ധനമന്ത്രി തോമസ് ഐസക്ക് ഇന്നലെ നിയമസഭയില്‍ ഉന്നയിക്കുകയും ചെയ്തു. ഇതോടെയാണ് പൊന്നച്ചനെതിരെ നടപടി എടുക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. കേരള കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റ് ആയ പൊന്നച്ചന്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍  ബോര്‍ഡ് അംഗം കൂടിയാണ്. തിരുവനന്തപുരം ജില്ലാ കമ്മറ്റി അംഗങ്ങളായ സംസ്ഥാന നേതാക്കളാണ് ആരോപണം അന്വേഷിക്കുന്നത്. അടുത്ത ആഴ്ച പാര്‍ട്ടിക്ക് അന്വേഷണ റിപ്പോര്‍ട്ട് നല്‍കും.

അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാല്‍ പൊന്നച്ചന്‍ ഇപ്പോള്‍ വഹിക്കുന്ന രണ്ട സ്ഥാപങ്ങളില്‍ നിന്നും നീക്കം ചെയ്‌തേക്കും. പൊന്നച്ചനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ നിരവധി പരാതികള്‍ നേരത്തെയും ഉയര്‍ന്നിരുന്നു. തോമസ് ഐസക്ക് സഭയില്‍ ഉന്നയിച്ച ആരോപണം എഴുതി നല്‍കിയതോടെ ആരോപണം അന്വേഷിക്കാമെന്ന് മന്ത്രി കെഎം മണി വ്യക്തമാക്കിയിരുന്നു.

Scroll To Top