Friday December 09, 2016
Latest Updates

കൃഷ്ണയ്യര്‍ക്ക് അന്ത്യാഞ്ജലി; സംസ്‌കാരം വൈകിട്ട് 6ന്

കൃഷ്ണയ്യര്‍ക്ക് അന്ത്യാഞ്ജലി; സംസ്‌കാരം വൈകിട്ട് 6ന്

കൊച്ചി: ഇന്നലെ അന്തരിച്ച പ്രമുഖ നിയമജ്ഞനും മുന്‍ സുപ്രീം കോടതി ജസ്റ്റിസും പ്രഥമ മന്ത്രിസഭാംഗവുമായിരുന്ന വിആര്‍ കൃഷ്ണയ്യര്‍ക്ക് സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു. രാവിലെ 9 വരെ എംജി റോഡിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹം 9 മണിയോടെ കൊച്ചി കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തിലേക്ക് മാറ്റി. ഉച്ചയ്ക്ക് രണ്ടു മണി വരെ കടവന്ത്രയിലെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍  പൊതുജനങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ സൌകര്യമുണ്ട്. തുടര്‍ന്ന് രണ്ടു മണിക്ക് അദ്ദേഹത്തിന്റെ വസതിയിലേക്ക് മൃതദേഹം കൊണ്ട് പോകും. തുടര്‍ന്ന് മതപരമായ ചടങ്ങുകള്‍ക്ക് ശേഷം കൊച്ചി രവിപുരത്തെ ശ്മശാനത്തില്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും. പ്രധാനമന്ത്രി, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, മന്ത്രിമാര്‍ എന്നിവരും വിവിധ കക്ഷി നേതാക്കളും കൃഷ്ണയ്യരുടെ നിര്യാണത്തില്‍ അനുശോചിച്ചു.

വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ഇന്നലെ വൈകുന്നേരം 3.30 നാണ് കൃഷ്ണയ്യര്‍ അന്തരിച്ചത്. കഴിഞ്ഞ മാസം നൂറാം പിറന്നാള്‍ ആഘോഷിച്ച അദ്ദേഹത്തെ ഏതാനും ദിവസങ്ങള്‍ക്കകം ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഭാര്യ ശാരദ 1974 ല്‍ അന്തരിച്ചു. മക്കള്‍ രമേശ് കൃഷ്ണയ്യര്‍ (സോഫ്റ്റ്‌വേര്‍ എന്‍ജിനീയര്‍, യു.എസ്.എ), പരമേശ് കൃഷ്ണയ്യര്‍ (സുന്ദരം ഫിനാന്‍സ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ , ചെന്നൈ). മരുമക്കള്‍ ലത, ഇന്ദ്രാണി.

Scroll To Top