Thursday December 08, 2016
Latest Updates

കൃത്രിമമായി പഴുപ്പിച്ച മാങ്ങ കഴിച്ച വൃദ്ധയുടെ മുഖവും വായും പൊള്ളി; ഇയു പറഞ്ഞത് സത്യമായി

കൃത്രിമമായി പഴുപ്പിച്ച മാങ്ങ കഴിച്ച വൃദ്ധയുടെ മുഖവും വായും പൊള്ളി; ഇയു പറഞ്ഞത് സത്യമായി

തിരുവനന്തപുരം: വെറുതെയല്ല യൂറോപ്യന്‍ യൂണിയന്‍ ഇന്ത്യന്‍ മാങ്ങകളുടെ ഇറക്കുമതി നിരോധിച്ചത്. കൃത്രിമമായി പഴുപ്പിച്ച മാങ്ങ കഴിച്ച വൃദ്ധയുടെ വായും മുഖവും പൊള്ളി. ഭരതന്നൂര്‍ നെല്ലികുന്ന് പുത്തന്‍വീട്ടില്‍ സാവിത്രിയാണ് മുഖത്ത് പൊള്ളലേറ്റ നിലയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭരതന്നൂര്‍ ജംഗ്ഷനില്‍ പെട്ടി ഓട്ടോയില്‍ എത്തിയ കച്ചവടക്കാരില്‍ നിന്നാണ് ഇവര്‍ മാങ്ങ വാങ്ങിയത്.

തുടര്‍ന്ന് മാങ്ങ മുറിച്ചപ്പോള്‍ ഒരു ഭാഗം നന്നായി പഴുത്തതും മറുവശം പച്ചയുമായിരുന്നു. ഇതില്‍ പഴുത്ത ഭാഗം മാത്രമാണ് കഴിച്ചത്. എന്നാല്‍ മാങ്ങ കഴിച്ച് അല്‍പ്പം കഴിഞ്ഞതോടെ സാവിത്രിക്ക് അസ്വസ്ഥത തുടങ്ങി. തുടര്‍ന്ന് മുഖവും വായും പൊള്ളി കുമിളകള്‍ വന്ന് പൊട്ടാന്‍ തുടങ്ങി. ഇതോടെ ഇവരെ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രവശിപ്പിക്കുകയായിരുന്നു.

ഇന്ത്യന്‍ മാങ്ങകളില്‍ വിഷാംശമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് യൂറോപ്യന്‍ യൂണിയന്‍ ഇന്ത്യന്‍ മാങ്ങകളുടെ ഇറക്കുമതി നിരോധിച്ചത്. ഏതായാലും യൂറോപ്യന്‍ യൂണിയന്റെ തീരുമാനം ശരിയായിരുന്നുവെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്.

Scroll To Top