Sunday December 11, 2016
Latest Updates

കൃത്യസമയത്ത് കഴിക്കാത്തവരുടെ ഹൃദയാരോഗ്യം തകരും

കൃത്യസമയത്ത് കഴിക്കാത്തവരുടെ ഹൃദയാരോഗ്യം തകരും

ജീവിതശൈലി രോഗങ്ങളില്‍ പ്രധാനമായ ഒന്നാണ് ഹൃദ്രാഗം. നമ്മുടെ ജീവിതം എങ്ങനെ ക്രമീകരിക്കപ്പെടുന്നു എന്നതിനെ ആശ്രയിച്ചാണ് ഹൃദയത്തിന്റെ ആരോഗ്യവും. കൃത്യസമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യാത്തവരുടെ ഹൃദയത്തിന് അനാരോഗ്യമുണ്ടാകുമെന്ന് ഇന്നലെ പുറത്തുവന്ന പഠനം തെളിയിക്കുന്നുവെങ്കില്‍ ഇന്ന് ശ്രദ്ധയില്‍പ്പെട്ട ഒരു പഠനത്തില്‍ പറയുന്നത് കൃത്യസമയത്ത് ആഹാരം കഴിച്ചില്ലെങ്കില്‍ ഹൃദയത്തിന്റെ ആരോഗ്യം കേടാകുമെന്നാണ്.

ഏത് ഭക്ഷണം കഴിക്കാം എന്നത് പോലെതന്നെ കഴിക്കുന്ന സമയത്തിനും വളരെയേറെ പ്രാധാന്യം ഉണ്ടെന്ന് പഠനം പറയുന്നു. സമയം തെറ്റിയുളള ഭക്ഷണം കഴിക്കല്‍ ആരോഗ്യത്തെ തകര്‍ക്കുമെന്നും ഈ പഠനം പറയുന്നു.

അമേരിക്കയിലെ സാന്റിയാഗോ സര്‍വകലാശാലയിലെ ബയോളജിസ്റ്റായ ഗിരീഷ് മാല്‍ക്കാനിയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.

ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിന് മാത്രമല്ല അകാല വാര്‍ധക്യം തടയുന്നതിനും ഭക്ഷണക്രമത്തിന് പ്രധാന്യമുണ്ടത്രെ. പഴങ്ങളില്‍ വന്നിരിക്കുന്ന ഈച്ചകളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. മുതിര്‍ന്ന ഈച്ചകള്‍ക്ക് സമയത്തിന് ഭക്ഷണം നല്‍കിയപ്പോള്‍ അവരുടെ ഹൃദയാരോഗ്യം മെച്ചപ്പെട്ടു. ഈച്ചകളില്‍ കണ്ട മാറ്റം മനുഷ്യനും ബാധകമാണെന്നാണ് പഠനസംഘത്തിന്റെ നിഗമനം.

Scroll To Top