Saturday December 03, 2016
Latest Updates

കൂട്ടിയും കിഴിച്ചും 12 സീറ്റില്‍ വിജയം ഉറപ്പെന്ന് സിപിഎം; കൊല്ലവും കണ്ണൂരും വിജയിക്കും

കൂട്ടിയും കിഴിച്ചും 12 സീറ്റില്‍ വിജയം ഉറപ്പെന്ന് സിപിഎം; കൊല്ലവും കണ്ണൂരും വിജയിക്കും

തിരുവനന്തപുരം: ഇടതുമുന്നണിക്ക് 12 സീറ്റ് ലഭിക്കുമെന്ന് സിപിഎം വിലയിരുത്തല്‍. ലോകസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് ശേഷം ഇത് ആദ്യമായി നടത്തിയ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് സിപിഎം 12 സീറ്റില്‍ വിജയം ഉറപ്പാണെന്ന് വിലയിരുത്തിയത്. 12 സീറ്റുകളില്‍ ഉറപ്പായും വിജയം പ്രതീക്ഷിക്കുന്ന സിപിഎം രണ്ടു സീറ്റുകളില്‍ കൂടി വിജയ പ്രതീക്ഷ വച്ചു പുലര്‍ത്തുന്നുണ്ട് എന്നാല്‍ ഈ സീറ്റുകളുടെ കാര്യത്തില്‍ ഉറപ്പ് പറയാന്‍ സിപിഎം നേതൃത്വം തയ്യാറായില്ല.

ബ്രാഞ്ച് തലം മുതല്‍ വിവിധ കമ്മറ്റികള്‍ നല്‍കിയ കണക്കിന്റെ അടിസ്ഥാനത്തിലാണ് സിപിഎം വിലയിരുത്തല്‍. പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച് സീറ്റുകള്‍ കൂടാതെ സ്വതന്ത്രന്മാര്‍ മത്സരിച്ച ചില സീറ്റുകളില്‍ കൂടി സിപിഎം വിജയ പ്രതീക്ഷ വച്ചുപുലര്‍ത്തുന്നു. മലബാര് മേഖലയിലെ ആധിപത്യം തിരിച്ചു പിടിക്കാന്‍ കഴിയുമെന്നും സിപിഎം വിലയിരുത്തി.

ശക്തമായ പോരാട്ടം നടന്ന കണ്ണൂരും കൊല്ലത്തും വിജയിക്കുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ലീഗ് സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച മണ്ഡലങ്ങളില്‍ വിജയപ്രതീക്ഷ ഇല്ലെങ്കിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ ഭൂരിപക്ഷം കുറയ്ക്കാനാകുമെന്ന് സിപിഎം വിലയിരുത്തുന്നു. നേരത്തെ സംസ്ഥാന സര്‍ക്കാരിന് ഇന്റലിജന്‍സ് സമര്‍പ്പിച്ച  രഹസ്യ റിപ്പോര്‍ട്ടിലും ഇടതുമുന്നണിക്ക് 12 സീറ്റ് പ്രവചിച്ചിരുന്നു.

Scroll To Top