Saturday December 10, 2016
Latest Updates

കൂടുതല്‍ സുരക്ഷിതമായ കാറുകള്‍ ലഭ്യമാക്കണമെന്ന് അയര്‍ലണ്ടിലെ ടാക്‌സി ഡ്രൈവര്‍മാര്‍

കൂടുതല്‍ സുരക്ഷിതമായ കാറുകള്‍ ലഭ്യമാക്കണമെന്ന് അയര്‍ലണ്ടിലെ ടാക്‌സി ഡ്രൈവര്‍മാര്‍

ഡബ്ലിന്‍: കൂടുതല്‍ സുരക്ഷിതമായ കാറുകള്‍ ലഭ്യമാക്കണമെന്ന് അയര്‍ലണ്ടിലെ ടാക്‌സിഡ്രൈവര്‍മാര്‍. കഴിഞ്ഞ മാസങ്ങളില്‍ ഡബ്ലിനില്‍ കാര്‍ തട്ടിയെടുക്കുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്.തിരക്കുള്ള പ്രദേശങ്ങളില്‍ നിന്ന് പോലും ടാക്‌സി കാറുകളടക്കം  തട്ടിയെടുക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നു.ഇന്നലെ രാവിലെ ഡബ്ലിനില്‍ നിന്ന് മൂന്നംഗ സംഘം ചേര്‍ന്ന് ടാക്‌സി കാര്‍ തട്ടിയെടുക്കാന്‍ ശ്രമം ഉണ്ടായി.ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ടാക്‌സി ഡ്രൈവര്‍മാര്‍ അടിയന്തര യോഗം ചേര്‍ന്ന് സുരക്ഷിതമായ മോഡല്‍ കാറുകള്‍ അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്.

മലയാളികള്‍ അടക്കം പുതിയ കുടിയേറ്റക്കാര്‍ വന്‍തോതിലാണ് ടാക്‌സി രംഗത്തേയ്ക്ക് കടന്നുവരുന്നത്.അതേ സമയം പരമ്പരാഗതമായി ടാക്‌സി ഓടിച്ചുകൊണ്ടിരുന്ന ഐറിഷ്‌കാരുടെ എണ്ണത്തില്‍ കുറവ് സംഭവിച്ചതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.ഇന്ത്യാക്കാര്‍ക്കെതിരെ പൊതുവേ ആക്രമണങ്ങള്‍ കുറവാണെങ്കിലും ആഫ്രിക്കന്‍ വംശജര്‍ക്ക് നേരെ നൂറുകണക്കിന് കൈയ്യേറ്റ ശ്രമങ്ങളാണ് മാസം തോറും ഉണ്ടാകുന്നതെന്ന് ഗാര്‍ഡ സമ്മതിക്കുന്നു.

കഴിഞ്ഞ ഏതാനും മാസങ്ങളായി അയര്‍ലണ്ടില്‍ കാര്‍ മോഷണവും വര്‍ധിച്ചിരുക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഡ്രൈവര്‍മാര്‍ കൂടുതല്‍ സുരക്ഷിതത്വം ആവശ്യപ്പെട്ട് രംഗത്ത് വന്നത്. യൂറോപ്പില്‍ എല്ലായിടത്തും ഏകീകൃത സുരക്ഷ മാനദണ്ഡം വേണമെന്ന്  ടാക്‌സി ഡ്രൈവര്‍മാരുടെ സംഘടന ആവശ്യപ്പെട്ടു. സ്‌പെയിന്‍, ജര്‍മനി, ലണ്ടന്‍ തുടങ്ങി യൂറോപ്പില്‍ എവിടെയാണെങ്കിലും സുരക്ഷാ മാനദണ്ഡം ഒരുപോലെയാക്കുന്നത് ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് പ്രയോജനപ്പെടുമെന്നും ഡ്രൈവര്‍മാരുടെ സംഘടന പറഞ്ഞു.

Scroll To Top