Thursday December 08, 2016
Latest Updates

ജോലി തട്ടിപ്പ്: നഴ്‌സിംഗ് പഠനം കഴിഞ്ഞവര്‍ക്ക് ലഭിച്ചത് അറബിയുടെ വീട്ടുജോലി

ജോലി തട്ടിപ്പ്: നഴ്‌സിംഗ് പഠനം കഴിഞ്ഞവര്‍ക്ക് ലഭിച്ചത് അറബിയുടെ വീട്ടുജോലി

കൊച്ചി: കുവൈറ്റില്‍ ജോലി വാഗ്ദാനം ചെയ്ത് ജോലി തട്ടിപ്പ്. എറണാകുളത്തെ ഒരു സ്വകാര്യ സ്ഥാപനമാണ് തട്ടിപ്പ് നടത്തിയത്. നഴ്‌സിംഗ് ജോലിക്ക് എന്ന പറഞ്ഞു കുവൈറ്റിലേക്ക് റിക്രൂട്ട് ചെയ്തവര്‍ക്ക് അറബികളുടെ വീട്ടു ജോലിയാണ് ലഭിച്ചത് എന്നാണു പരാതി. ഇതോടെ നഴ്‌സിംഗ് പഠനം കഴിഞ്ഞ പലരും അറബിയുടെ വീട്ടില്‍ ജോലിക്കാരായി കഴിയുകയാണ്.

ബന്ധുക്കളോട് സംസാരിക്കാന്‍ പോലും അനുവദിക്കാതെ നഴ്‌സുമാരെ പീഡിപ്പിക്കുകയാണെന്ന് ഇവരുടെ ബന്ധുക്കള്‍ പറയുന്നു. ഇവര്‍ക്ക് ക്രൂര മര്‍ദ്ദനം ഏല്‍ക്കേണ്ടി വരുന്നതായും റിപ്പോര്‍ട്ടുണ്ട്.എറണാകുളം പാലാരിവട്ടത്തുള്ള ഈഡന്‍ ഗാര്‍ഡന്‍ മെഡി പ്ലസ് എന്ന സ്ഥാപനമാണ് നഴ്‌സുമാരെ കുവൈറ്റിലേക്ക് റിക്രൂട്ട് ചെയ്തത്. കുവൈറ്റില്‍ എത്തിയാലുടന്‍ വിവിധ ആശുപത്രികളില്‍ ജോലി നല്‍കും എന്നായിരുന്നു വാഗ്ദാനം.

എന്നാല്‍ അവിടെ എത്തിയതോടെ ഇവരെ വിവിധ പ്രദേശങ്ങളിലുള്ള അറബികളുടെ വീട്ടിലേക്ക് ജോലിക്ക് അയയ്ക്കുകയായിരുന്നു. ഇതോടെ നാട്ടിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടെങ്കിലും വന്‍തുക നല്‍കിയാല്‍ മാത്രമെ മടങ്ങാന്‍ അനുവദിക്കൂ എന്ന നിലപാടിലാണ് റിക്രൂട്ടിംഗ് ഏജന്‍സി. ഇതോടെ കുവൈറ്റില്‍ അകപ്പെട്ട നഴ്‌സുമാരുടെ ബന്ധുക്കള്‍ സ്ഥാപനത്തിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുകയാണ്.

Scroll To Top