Friday December 09, 2016
Latest Updates

കുറ്റകൃത്യം ഒളിപ്പിക്കുന്ന രംഗങ്ങള്‍ ഹരമായി; പിതാവിനെ കൊന്ന പ്രതികള്‍ ദൃശ്യം കണ്ടത് മൂന്ന് തവണ

കുറ്റകൃത്യം ഒളിപ്പിക്കുന്ന രംഗങ്ങള്‍ ഹരമായി; പിതാവിനെ കൊന്ന പ്രതികള്‍ ദൃശ്യം കണ്ടത് മൂന്ന് തവണ

കോഴിക്കോട്: പ്രവാസി വ്യവസായിയായ പിതാവിനെ കൊന്ന കേസില്‍ പിടിയിലായ യുവാക്കള്‍ മോഹന്‍ലാല്‍ ചിത്രമായ ദൃശ്യം മൂന്ന് തവണ കണ്ടുവെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. കോഴിക്കോട് താമരശ്ശേരി സ്വദേശിയായ അബ്ദുല്‍ കരീമിനെ കൊലപ്പെടുത്തിയ കേസിലാണ് വെളിപ്പെടുത്തല്‍. സംഭവുമായി ബന്ധപ്പെട്ട് അബ്ദുല്‍ കരീമിന്റെ മക്കളായ മക്കളായ മിഥുലാജ്(26), ഫിര്‍ദൗസ്(23) എന്നിവരാണ് അറസ്റ്റിലായത്.

അബ്ദുല്‍ കരീമിനെ കാണാതായ സംഭവം കൊലപാതകമാണെന്ന് കഴിഞ്ഞ ദിവസമാണ് തെളിഞ്ഞത്. ഈ കൊലപാതകം നടത്തിയതിന് ശേഷമാണ് പ്രതികള്‍ ദൃശ്യം കണ്ടത്. കൊലപാതകക്കേസില്‍ മൃതദേഹം ലഭിച്ചില്ലെങ്കില്‍ ശിക്ഷ ലഭിക്കില്ലെന്ന് ദൃശ്യത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇതാണ് പ്രതികള്‍ക്ക് വീണ്ടും വീണ്ടും ദൃശ്യം കാണാന്‍ പ്രചോദനമായ സംഗതി. ഈ വെളിപ്പെടുത്തല്‍ തങ്ങളെ ഏറെ ആകര്‍ഷിച്ചതായി പ്രതികള്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞു.

പിതാവിനെ മയക്കി കിടത്തിയ ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം മൈസൂരിലെ കനാലില്‍ തള്ളിയെന്നാണ് കേസ്. എന്നാല്‍ അബ്ദുല്‍ കരീമിന്റെ മൃതദേഹം ഇതുവരെ ലഭിച്ചിട്ടില്ല. ദൃശ്യത്തിലും സമാനമായ രീതിയിലാണ് കഥ. മോഹന്‍ലാല്‍ ഒരു കുറ്റകൃത്യം ഒളിപ്പിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ഇത് കുറ്റകൃത്യം ചെയ്യാന്‍ പ്രേരണ നല്‍കുമെന്ന് സിനിമയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

Scroll To Top