Friday December 09, 2016
Latest Updates

കുറ്റം ചെയ്തിട്ട് പിഴയടച്ചു രക്ഷപെടാവുന്ന കാലം കഴിയുന്നു;പ്രതികള്‍ക്ക് ജയില്‍ ഉറപ്പാക്കുമെന്ന് ഐറിഷ് സര്‍ക്കാര്‍

കുറ്റം ചെയ്തിട്ട് പിഴയടച്ചു രക്ഷപെടാവുന്ന കാലം കഴിയുന്നു;പ്രതികള്‍ക്ക് ജയില്‍ ഉറപ്പാക്കുമെന്ന് ഐറിഷ് സര്‍ക്കാര്‍

ഡബ്ലിന്‍ :ഒരിക്കലെങ്കിലും ട്രാഫിക് കുറ്റങ്ങള്‍ എങ്കിലും ചെയ്യാത്തവര്‍ കുറവാണ്.ചെറിയ തരം നിയമ ലംഘനങ്ങള്‍ക്ക് ശിക്ഷയായി ഫൈന്‍ അടച്ചു രക്ഷപ്പെടുന്നത് സാധാരണയാണ്.എന്നാല്‍ സര്‍ക്കാര്‍ ഇപ്പോള്‍ നയം മാറ്റുകയാണ്.പിഴയടച്ചു ശിക്ഷയില്‍ നിന്നും ഒഴിവാക്കപ്പെടുന്ന സമ്പ്രദായം ഒഴിവാക്കാന്‍ അടിയന്തര നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

കോടതിയുടെ ചില വിധിന്യായങ്ങള്‍ അസ്വഭാവികമാണെന്ന നിഗമനത്തില്‍ ഐറിഷ് പാര്‍ലിമെന്റ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇത്തരമൊരു നീക്കം.
ഇതിന് ഉപോദ്ബാലകമായി ഏതാനം സംഭവങ്ങളും സഭയില്‍ വിവരിക്കപ്പെട്ടു. 27 വയസുള്ള യുവതിയെ 2010 ഒക്ടോബറിലെ ഒരു വെളുപ്പാന്‍ കാലത്ത് ലൈംഗീകമായി ആക്രമിച്ചു ,പീഡിപ്പിക്കാന്‍ ശ്രമിച്ച കേസാണ് അതിലൊന്ന്.കേസില്‍ പ്രതിയായ ആന്റണി ലിയോണ്‍സിന് 2012 ല്‍ ഡബ്ലിന്‍ കോടതി വിധിച്ചത് 6 വര്‍ഷത്തെ കഠിന തടവാണ്.പിന്നിട് 75000 യൂറോ പിഴ അടയ്ക്കുകയാണെങ്കില്‍ ശിക്ഷ 6 മാസമായി കുറയ്ക്കാം എന്നും ജഡ്ജി കൂട്ടിച്ചേര്‍ത്തു .

ഇത്തരം വിധിന്യായങ്ങള്‍ക്കെതിരെ ഫിനഫാള്‍ സെനറ്റര്‍ എവറില്‍ പവര്‍ കഴിഞ്ഞ ദിവസം ദിവസം ഐറിഷ് പാര്‍ലിമെന്റില്‍ ശബ്ദമുയര്‍ത്തിയതോടെയാണ് നിയമത്തില്‍ അടിയന്തരമായി ഭേദഗതി വരുത്താമെന്നു മന്ത്രി അലന്‍ ഷാറ്റര്‍ ഉറപ്പ് നല്‍കിയത് .പണമുണ്ടെങ്കില്‍ ആര്‍ക്കും ആരെയും ബലാത്സംഗം ചെയ്യാം ,ആര്‍ക്കും ആരെയും ഉപദ്രവിക്കാം ,ആര്‍ക്കും നിയമത്തിന്റെ ചട്ടകൂടില്‍ നിന്നും രക്ഷപ്പെടാം എന്ന സന്ദേശമാണ് ഇത്തരം വിധി ന്യായങ്ങള്‍ നല്‍കുന്നതെന്ന് സെനറ്റര്‍ പവ്വര്‍ വികാരഭരിതയായി സഭയില്‍ പറഞ്ഞു.ചെയ്യുന്ന കുറ്റങ്ങള്‍ക്കും ,ഇരയാക്കപ്പെടുന്ന വ്യക്തികള്‍ക്കും ‘വിലയിടുന്നത്’കോടതികള്‍ അവസാനിപ്പിക്കണമെന്ന സെനറ്ററുടെ ആവശ്യം ഹര്‍ഷാരവത്തോടെയാണ് സഭ സ്വാഗതം ചെയ്തത്.

Scroll To Top