Sunday December 11, 2016
Latest Updates

കുറവ് കാര്‍ബണ്‍ പുറംതള്ളുന്നതില്‍ അയര്‍ലണ്ട് ആറാം സ്ഥാനത്ത്

കുറവ് കാര്‍ബണ്‍ പുറംതള്ളുന്നതില്‍ അയര്‍ലണ്ട് ആറാം സ്ഥാനത്ത്

ഡബ്ലിന്‍: യൂറോപ്പില്‍ പുതിയ കാറുകളില്‍ നിന്ന് ഏറ്റവും കുറവ് കാര്‍ബണ്‍ പുറംതള്ളുന്നതില്‍ അയര്‍ലണ്ട് ആറാം സ്ഥാനത്ത്. യൂറോപ്യന്‍ ഫെഡറേഷന്‍ ഫോര്‍ ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് എന്‍വയോണ്‍മെന്‍്‌റ ആണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. സംഘന പുറത്തുവിട്ട പട്ടിക പ്രകാരം നെതര്‍ലന്‍ഡ് ആണ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 

ഇലട്രോണിക് കാറുകള്‍ക്ക് പ്രോത്സാഹനം നല്‍കിയാണ് നെതര്‍ലന്‍ഡ് കാര്‍ബണ്‍ പുറംതള്ളുന്ന കാറുകളുടെ എണ്ണം കുറച്ചത്. നിലവില്‍ നെതര്‍ലന്‍ഡില്‍ ഇലക്ട്രിക് കാറുകളുടെ എണ്ണത്തില്‍ 5.3 ശതമാനം വര്‍ധന ഉണ്ടായി. കാര്‍ബണ്‍ എമിഷന്‍ കുറവുള്ള കാറുകള്‍ക്ക് നികുതി ഇളവ് നല്‍കിയാണ് അയര്‍ലണ്ട് കാര്‍ബണ്‍ പുറംതള്ളുന്ന കാറുകളുടെ എണ്ണം കുറയ്ക്കുന്നതിന് നടപടി സ്വീകരിച്ചത്. ഇലക്ടോണിക് കാറുകള്‍ക്ക് പ്രോത്സാഹനം നല്‍കിയാല്‍ കാര്‍ബണ്‍ പുറംതള്ളുന്ന കാറുകളുടെ എണ്ണം വീണ്ടും കുറയ്ക്കാനാകുമെന്നാണ് ഐറിഷ് അധികൃതരുടെ പ്രതീക്ഷ. 

വാഹനങ്ങള്‍ ഏറ്റവുമധികം കാര്‍ബണ്‍ പുറംതള്ളുന്ന രാജ്യം പോളണ്ടാണ്. പോളണ്ടിനു തൊട്ടു മുമ്പായി ജര്‍മനി ഇടം നേടി. പട്ടികയില്‍ ഗ്രീസ് രണ്ടാം സ്ഥാനത്തും, പോര്‍ച്ചുഗല്‍ മൂന്നാം സ്ഥാനത്തുമാണ്. പട്ടികയില്‍ ഉള്‍പ്പെട്ട മറ്റ് രാജ്യങ്ങള്‍ യഥാക്രമം ഡെന്മാര്‍ക്ക്, ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍, ബെല്‍ജിയം, യുകെ, ഓസ്ട്രിയ, ഫിന്‍ലന്‍ഡ്, സ്വീഡന്‍, ചെക്ക് റിപബ്ലിക്ക് എന്നിവയാണ്.

Scroll To Top