Saturday December 03, 2016
Latest Updates

കുറവിലങ്ങാട് കൂട്ടായ്മ വര്‍ണ്ണാഭമായി

കുറവിലങ്ങാട് കൂട്ടായ്മ വര്‍ണ്ണാഭമായി

ഡബ്‌ളിന്‍ : നിരവധി സവിശേഷതകളാല്‍ ചരിത്രത്തില്‍ ഇടം നേടിയ കുറവിലങ്ങാടിന്റെ മണ്ണില്‍ നിന്നും അയര്‍ലണ്ടില്‍ കുടിയേറിയവരുടെ ആദ്യ കൂട്ടായ്മ താല കിംഗ്‌സ്‌വുഡ് ഹാളില്‍ നടത്തപ്പെട്ടു. ഒക്ടോബര്‍ 11 ശനിയാഴ്ച വൈകുന്നേരം 2 മണിക്ക് ആരംഭിച്ച കൂട്ടായ്മയില്‍ അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി ആളുകള്‍ കുടുംബസമ്മേതം പങ്കെടുത്തു.

kvldചടങ്ങില്‍ മുഖ്യാഥിതിയായി പങ്കെടുത്ത പോര്‍ട്ട്‌ലീഷ് വോയ്‌സ് ഓഫ് പീസ് മിനിസ്ട്രി ഡയറക്ടര്‍ ഫാ.ജോര്‍ജ്ജ് അഗസ്റ്റിന്‍ അക്ഷരാര്‍ത്ഥത്തില്‍ അയര്‍ലണ്ടിലെ കുറവിലങ്ങാട്ടുകാരെ ഞെട്ടിച്ചു. കുറവിലങ്ങാടിന്റെ ചരിത്രത്തെക്കുറിച്ചും, ആധ്യാത്മിക, സാമൂഹിക മേഖലകളില്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ ഉണ്ടായിരുന്ന കുറവിലങ്ങാടിന്റെ മഹിമകള്‍ അദ്ദേഹം വിവിധ ചരിത്ര രേഖകളെ ആസ്പദമാക്കി വിവരിച്ചത് ചടങ്ങില്‍ പങ്കെടുത്ത ഏവര്‍ക്കും പുത്തനറിവായി മാറുകയായിരുന്നു. അയര്‍ലണ്ട് കുറവിലങ്ങാട് കൂട്ടായ്മയുടെ ആദ്യ സംഗമം അദ്ദേഹം ഭദ്രദീപം തെളിയിച്ച് ഉത്ഘാടനം ചെയ്തു. തുടര്‍ന്ന് ബിജു വട്ടംകുഴി, രാജന്‍ വെള്ളായിപ്പറമ്പില്‍, ഷൈജോ കോയിക്കലേട്ട്, രാജേഷ് ഇടശേരില്‍, ബിജു പുതിയിടം, ബിജോയ് പുല്ലുകാലായില്‍ തുടങ്ങിയവരും ദീപം തെളിച്ചു.

അക്‌സലിന്‍ ബീങ്ങ്‌സ്, നേഹ ബിജോയ്, ജെഫ്‌ന ഷൈജോ, ജയ്‌സ് തുടങ്ങിയവര്‍ വിവിധ പരിപാടികല്‍ അവതരിപ്പിച്ചു. രണ്ടാമത് കുറവിലങ്ങാട് കൂട്ടായ്മ 2015 ഒക്ടോബറില്‍ കൂടുവാനായി ചടങ്ങില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമായി. പ്രഥമ കൂട്ടായ്മയില്‍ പങ്കെടുത്ത ഏവര്‍ക്കും ബിനു മൂലങ്കുഴ നന്ദിയറിയിച്ചു. പിന്റു നടുവിലേക്കുറ്റ് ബീങ്ങ്‌സ് പി.ബി, ജോമോന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Scroll To Top