Thursday December 08, 2016
Latest Updates

കുറഞ്ഞ വേതനമുള്ളവര്‍ക്ക് യൂണിവേഴ്‌സല്‍ സര്‍വ്വീസ് ചാര്‍ജില്‍ കുറവുവരുത്തും

കുറഞ്ഞ വേതനമുള്ളവര്‍ക്ക് യൂണിവേഴ്‌സല്‍ സര്‍വ്വീസ് ചാര്‍ജില്‍ കുറവുവരുത്തും

ഡബ്ലിന്‍ :കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് യൂനിവേഴ്‌സല്‍ സര്‍വ്വീസ് ചാര്‍ജില്‍ കുറവു വരുത്തിക്കൊടുക്കണമെന്ന കാര്യത്തില്‍ തീരുമാനമായി. കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയിലാണ് ഇത്തരക്കാര്‍ക്കു കൂടി യുഎസ്‌സിയില്‍ ഇളവുവരുത്തിക്കൊടുക്കണമെന്ന തീരുമാനത്തിലെത്തിയത്.

ഏറ്റവും താഴ്ന്ന വേതനത്തില്‍ ജോലിചെയ്യുന്നവരെയും അല്‍പ്പം കൂടി ഉയര്‍ന്ന വേതനത്തില്‍ ജോലി ചെയ്യുന്നവരെയും യുഎസ്‌സിയുടെ ഇളവുകളില്‍ ഉള്‍പ്പെടുത്തണമെന്ന തീരുമാനമാണ് സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി ജോണ്‍ ബര്‍ട്ടണും അംഗീകരിച്ചിരിക്കുന്നത്. വളരെ കുറഞ്ഞ വേതനം വാങ്ങുന്നവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക തന്നെയാണ് ലക്ഷ്യമെന്നാണ് ജോണ്‍ ബര്‍ട്ടണ്‍ പറഞ്ഞത്.

35,000 യൂറോ വാര്‍ഷിക വരുമാനമുള്ള ഒരു വ്യക്തി ഇപ്പോള്‍ 1,769 യൂറോയാണ് വര്‍ഷത്തില്‍ യുഎസ്‌സി ആയി അടക്കുന്നത്. 55,000യൂറോ വരുമാനമുള്ള ആള്‍ വര്‍ഷത്തില്‍ 3,169 യൂറോയും അടക്കും.

2012ല്‍ ഏറ്റവും കുറഞ്ഞ 330,000ത്തോളം വരുന്ന തൊഴിലാളികളെ യുഎസ്‌സി അടക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. കഴിഞ്ഞ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ താല്‍ക്കാലിക നികുതിയായാണ് യഥാര്‍ത്ഥത്തില്‍ യുഎസ്‌സി നിലവില്‍ വന്നത്
.
തൊഴില്‍ ദാതാക്കള്‍ക്കും തൊഴിലാളികള്‍ക്കും ഒരുപോലെ തന്നെ നേട്ടമുണ്ടാവണമെന്നാണ് ബര്‍ട്ടണ്‍ അഭിപ്രായപ്പെട്ടത്.

മദ്ധ്യ വേതനക്കാര്‍ക്ക് വളരെയധികം ആശ്വാസം പകരുന്ന തീരുമാനമാണ് ലേബര്‍ പാര്‍ട്ടി നേതാവുകൂടിയായ മന്ത്രി ഇപ്പോള്‍ കൈക്കൊണ്ടിരിക്കുന്നത്. മദ്ധ്യവേതനക്കാരെ അലട്ടുന്ന പല കാര്യങ്ങളിലും തീരുമാനം എത്രയും പെട്ടെന്നു തന്നെ കൈക്കൊള്ളുമെന്നാണ് ഫിന്‍ഗേല്‍ മന്ത്രിമാരും പറഞ്ഞിരിക്കുന്നത്.

മാറ്റങ്ങള്‍ വരുത്താവുന്ന നികുതിനിരക്കുകളെ സംബന്ധിച്ച് വളരെ വ്യക്തമായ തീരുമാനങ്ങള്‍ അടുത്ത ഒക്ടോബര്‍ ബജറ്റിനു മുന്‍പ് സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് മന്ത്രിമാര്‍.

വളരെ സാധാരണ നിലയിലുള്ള സഭാപ്രവര്‍ത്തനങ്ങളാണ് ഇത്തവണയും നടന്നത്. കഴിഞ്ഞ ദിവസം തന്നെ സര്‍ക്കാര്‍ തങ്ങളുടെ മിഡ്‌ടേം റിവ്യൂ പുറത്തിറക്കി. ഈ വര്‍ഷം 2ശതമാനവും അടുത്തവര്‍ഷം 2.5ശതമാനവും ഒക്കെയായി സാമ്പത്തിക വളര്‍ച്ച ഉണ്ടാക്കണമെന്നാണ് ലക്ഷ്യം വച്ചിരിക്കുന്നത്
. 2016 ആവുമ്പോഴേക്കും അത് 3ശതമാനം വളര്‍ച്ചയാക്കി മാറ്റിയെടുക്കണമെന്നും തീരുമാനമെടുത്തിരിക്കുകയാണ്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനാണ് ഈ വര്‍ഷം കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്നാണ് പ്രധാനമന്ത്രി എന്റ കെന്നി അറിയിച്ചിട്ടുള്ളത്

Scroll To Top