Saturday December 03, 2016
Latest Updates

കുറഞ്ഞ വിലയ്ക്ക് എംപിവി; ഡാറ്റ്‌സണ്‍ ഗോ പ്ലസ് ബുക്കിംഗ് ആരംഭിച്ചു

കുറഞ്ഞ വിലയ്ക്ക് എംപിവി; ഡാറ്റ്‌സണ്‍ ഗോ പ്ലസ് ബുക്കിംഗ് ആരംഭിച്ചു

കുറഞ്ഞ വിലയ്ക്ക് എംപിവി സ്വന്തമാക്കാന്‍ അവസരം. 7 സീറ്റ് നിസാന്‍ ഡാറ്റ്‌സണ്‍ ഗോ പ്ലസ് വിപണിയിലേക്ക്. ഈ മാസം പതിനഞ്ചിനാണ് വാഹനം വിപണിയിലെത്തുന്നത്. ഇന്ത്യന്‍ വാഹനവിപണിയില്‍ നാല് മീറ്റര്‍ നീളമുള്ള ആദ്യ എംപിവിയാണ് ഗോ പ്ലസ്. ഗോ പ്ലസ് ബുക്കിംഗ് ആരംഭിച്ചു. ജനുവരി 3 നു ആരംഭിച്ച ബുക്കിംഗ് 14 നു അവസാനിക്കും. 11,000 രൂപയാണ് ബുക്കിംഗ് ചാര്‍ജ്. ബുക്കിംഗ് ചാര്‍ജ് റീഫണ്ട് ചെയ്യുന്നതാണ്. ഏറ്റവും കുറഞ്ഞ വിലയുടെ എംപിവി എന്ന പ്രത്യേകതയുമുണ്ട് ഗോ പ്ലസിന്. ഗോ പ്ലസിന്റെ കുറഞ്ഞ വില വില 4.20 ലക്ഷം രൂപയായിരിക്കുമെന്നാണ് സൂചന.

ഗോ പ്ലസില്‍ ഏഴ് പേര്‍ക്ക് യാത്ര ചെയ്യാം. ഡാറ്റ്‌സണ്‍ ഗോ ഹാച്ച്ബാക്ക് പതിപ്പില്‍ ഉപയോഗിച്ചിരിക്കുന്ന വി പ്ലാറ്റ്‌ഫോമില്‍ തന്നെയാണ് എംപിവിയും നിര്‍മ്മിച്ചിരിക്കുന്നത്. നിര്‍മാണച്ചെലവ് ചുരുക്കുന്നതിനു ഗോ ഹാച്ച്ബാക്കിന്റെ പല പാര്‍ട്‌സുകളും ഗോ പ്ലസിലും ഉപയോഗിച്ചിട്ടുണ്ട്. 1.2 ലീറ്റര്‍ , 67 ബിഎച്ച്പി പെട്രോള്‍ എന്‍ജിനാണ് ഗോ പ്ലസിന് കരുത്തു പകരുന്നത്. അ!ഞ്ച് സ്പീഡ് മാന്വല്‍ ഗീയര്‍ ബോക്‌സാണ് ഗോ പ്ലസില്‍.

Scroll To Top