Saturday December 03, 2016
Latest Updates

കുതിരപ്പുറത്ത് ദേശീയ പതാക വിരിച്ചു; 12 പേര്‍ അറസ്റ്റില്‍

കുതിരപ്പുറത്ത് ദേശീയ പതാക വിരിച്ചു; 12 പേര്‍ അറസ്റ്റില്‍

കല്‍പ്പറ്റ: ദേശീയ പതാകയോട് അനാദരവ്. കുതിരപ്പുറത്ത് ദേശീയ പതാക വിരിച്ച 12 പേരെ വയനാട്ടില്‍ പോലീസ് അറസ്റ്റ് ചെയ്തു. അമ്പലവയല്‍ സംയുക്ത ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയന്‍ സംഘടിപ്പിച്ച റാലിയിലാണ് സംഭവം. റാലിയുടെ മുന്നില്‍ നിര്‍ത്തിയ കുതിരയുടെ പുറത്ത് ദേശീയ പതാക വിരിച്ചതിനാണ് അമ്പലവയല്‍ പൊലീസ് കേസെടുത്തത്.

കുതിരയുടെ പുറത്ത് പതാക ശ്രദ്ധയില്‍പ്പെട്ട പൊലീസ് ഉടന്‍ തന്നെ അത് എടുത്തു മാറ്റാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ദേശീയ പതാകയോടുള്ള അനാദരവിന് 1971ലെ സെക്ഷന്‍ 2 പ്രകാരം സംഘാടകര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു.

Scroll To Top