Sunday December 04, 2016
Latest Updates

കുട്ടി ആരാധകനെ മനപൂര്‍വം അവഗണിച്ചിട്ടില്ലെന്ന് ലയണല്‍ മെസി

കുട്ടി ആരാധകനെ മനപൂര്‍വം അവഗണിച്ചിട്ടില്ലെന്ന് ലയണല്‍ മെസി

സൂപ്പര്‍ താരം ലയണല്‍ മെസി തന്റെ കുട്ടി ആരാധകനെ അവഗണിച്ചുവെന്ന വാര്‍ത്ത മെസി നിഷേധിച്ചു. അര്‍ജന്റീനയുടെ ആദ്യ മത്സരത്തിനിറങ്ങിയ മെസി മൈതാനത്തേക്ക് ഇറങ്ങുമ്പോള്‍ ഹസ്തദാനം ചെയ്യാന്‍ വന്ന ഒരു ബാലനെ അവഗണിച്ചു എന്നാണു പരാതി.

ലോകം മുഴുവനുള്ള കാല്‍പ്പന്ത് കളി ആരാധകര്‍ ടിവിയിലൂടെ ഈ രംഗങ്ങള്‍ കാണുകയും മെസിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയരുകയും ചെയ്തു. എന്നാല്‍ മെസി മനപൂര്‍വം കുട്ടിയെ അവഗണിച്ചതെല്ലന്നാണ് അര്‍ജന്റീന ആരാധകരുടെ മറുപടി. റഫറിയെ അഭിവാദ്യം ചെയ്തുകൊണ്ട് ഇറങ്ങി വന്ന മെസി കുട്ടി ആരാധകനെ കണ്ടില്ലെന്നാണ് അര്‍ജന്റീന പക്ഷം പിടിക്കുന്നവര്‍ പറയുന്നത്.

അര്‍ജന്റീനയുടെ ആദ്യ കളിയെ സംബന്ധിച്ച വാര്‍ത്തയേക്കാള്‍ അന്ന് ലോകമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് മെസിയുടെ ഈ പ്രവര്‍ത്തി ആയിരുന്നു. വലിയ ചര്‍ച്ചയായ ഹസ്തദാന വിവാദം താന്‍ മനപൂര്‍വം  ചെയ്തതല്ലെന്നാണ് മെസിയുടെ വിശദീകരണം.

Scroll To Top