Wednesday December 07, 2016
Latest Updates

കുട്ടിച്ചാത്തനോപ്പം ഡാന്‍സ് ചെയ്യുന്ന ഐറിഷ് നേഴ്‌സുമാര്‍ :ഓസ്‌ട്രേലിയന്‍ പത്രത്തിലെ കാര്‍ട്ടൂണ്‍ വിവാദമായി

കുട്ടിച്ചാത്തനോപ്പം ഡാന്‍സ് ചെയ്യുന്ന ഐറിഷ് നേഴ്‌സുമാര്‍ :ഓസ്‌ട്രേലിയന്‍ പത്രത്തിലെ കാര്‍ട്ടൂണ്‍ വിവാദമായി

പെര്‍ത്ത് : ഓസ്‌ട്രേലിയന്‍ പത്രം പ്രസിദ്ധീകരിച്ച ഐറിഷ് നഴ്‌സുമാര്‍ക്കെതിരായ കാര്‍ട്ടൂണ്‍ വിവാദമാകുന്നു. രോഗികളുടെ കിടക്കയ്ക്ക് മുന്നില്‍ ഒരു കുട്ടിച്ചാത്തനുമായി നൃത്തം ചെയ്യുന്ന ഐറിഷ് നഴ്‌സുമാരെയാണ് കാര്‍ട്ടൂണില്‍ ചിത്രീകരിച്ചിരിക്കുന്നത്. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ ഒരു പത്രത്തിലാണ് വിവാദ കാര്‍ട്ടൂണ്‍ പ്രത്യക്ഷപ്പെട്ടത്. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ ആശുപത്രികളില്‍ ഐറിഷ് നഴ്‌സുമാരെ ജോലിക്ക് നിയമിക്കുന്നതിനെതിരെയായിരുന്നു കാര്‍ട്ടൂണ്‍ .ഐറിഷ് നെഴ്‌സുമാരെ അപമാനിക്കാനും വംശീയത പരത്തുവാനും ഇടയാക്കുന്ന കാര്‍ട്ടൂണിനെതിരെ വന്‍ പ്രതിഷേധം ഉയരുകയാണ്.

അയര്‍ലണ്ടില്‍ നിന്നുള്ള 150 ഗ്രാജുവേറ്റ് നഴ്‌സുമാരെ ജോലിക്ക് നിയമിക്കാന്‍ പെര്‍ത്തിലെ സെന്റ് ജോണ്‍സ് ഓഫ് ഹെല്‍ത്ത് കെയര്‍ ഓര്‍ഗനൈസേഷന്‍ തീരുമാനിച്ചിരുന്നു. ഈ നടപടിയെ വിമര്‍ശിച്ചു കൊണ്ട് വരച്ച കാര്‍ട്ടൂണാണ് വിവാദമായത്. നാട്ടുകാരായ നഴ്‌സുമാരെ തഴഞ്ഞ് അയര്‍ലണ്ടില്‍ നിന്നുള്ളവരെ നിയമിക്കുന്നതിനെതിരെയാണ് പ്രതിഷേധം. അതേസമയം കാര്‍ട്ടൂണ്‍ വിവാദമായതോടെ പ്രതിഷേധക്കാര്‍ പുലിവാല് പിടിച്ചു. ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും കാര്‍ട്ടൂണിനെതിരെ വിമര്‍ശനം ഉയര്‍ന്നു.

30000 ഐറിഷ്‌കാര്‍ മെമ്പര്‍മാരായിയുള്ള ദ ഐറിഷ് പീപ്പിള്‍ ലിവിംഗ് ഇന് ആസ്‌ട്രേലിയ എന്ന ഫേസ് ബുക്ക് പേജിലൂടെ തുടങ്ങിയ പ്രതിഷേധം എല്ലാ സോഷ്യല്‍ മീഡിയയിലും തുടര്‍ന്നു.

ഓസ്‌ട്രേലിയയിലെ ഐറിഷ് പ്രവാസികളുടെ ഫെയ്‌സ്ബുക്ക് പേജിലും ട്വിറ്റര്‍ അക്കൌണ്ടുകളിലുമാണ് കാര്‍ട്ടൂണിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്. അതേസമയം ഐറിഷ് ജനത ഹ്യൂമര്‍ സെന്‍സുള്ളവരാണെന്നും അവര്‍ കാര്‍ട്ടൂണിലെ തമാശ ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കാര്‍ട്ടൂണിസ്റ്റ് പ്രതികരിച്ചു.

Scroll To Top