Saturday December 10, 2016
Latest Updates

കുട്ടികള്‍ക്ക് സൗജന്യ വെള്ളം: വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് എന്‍ഡ കെന്നി

കുട്ടികള്‍ക്ക് സൗജന്യ വെള്ളം: വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് എന്‍ഡ കെന്നി

ഡബ്ലിന്‍: അയര്‍ലണ്ടില്‍ കുട്ടികള്‍ക്ക് വെള്ളം സൗജന്യമായി നല്‍കുമെന്ന്
പ്രധാനമന്ത്രി എന്‍ഡ കെന്നി. കുട്ടികള്‍ക്ക് സൗജന്യമായ് വെള്ളം നല്കുമെന്ന
വാഗ്ദാനത്തില്‍ നിന്ന് പിന്മാറില്ലെന്നും എന്‍ഡ കെന്നി പറഞ്ഞു. പുതുക്കിയ
ജനനിരക്കുകള്‍ സംബന്ധിച്ച് നേതാക്കളുടെ വിവിധ ചോദ്യങ്ങള്‍ക്ക് മറുപടി
പറയുകയായിരുന്നു എന്‍ഡ കെന്നി. ശരാശരി കുടുംബത്തിന്റെ ജലനിരക്ക് 240
യൂറോയില്‍ കൂടില്ലെന്നു ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഐറിഷ് വാട്ടറിന്റെ ജലനിരക്ക് സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തണമെന്ന്
നേതാക്കള്‍ ആവശ്യപ്പെട്ടു. ഐറിഷ് വാട്ടര്‍ ജലനിരക്ക് സംബന്ധിച്ച നടപടികള്‍
രഹസ്യമായാണ് കൈകാര്യം ചെയ്യുന്നതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.
നേരത്തെ പ്രഖ്യാപിക്കപ്പെട്ടതിലും കൂടുതലായി ചാര്‍ജ് വര്‍ദ്ധിക്കുമെന്ന ആശങ്ക
ജനങ്ങള്‍ക്കിടയില്‍ വ്യാപകമാണെന്നും നേതാക്കള്‍ പറഞ്ഞു.

നേരത്തെ കുട്ടികള്‍ക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്ന  38,000 ലിറ്റര്‍ വാട്ടര്‍ അലവന്‍സ്
റദ്ദാക്കിയെക്കുമെന്ന് എന്‍ഡ കെന്നി സൂചന നല്‍കി. പുതുതലമുറയിലെ കുട്ടികള്‍
വെള്ളം സൂക്ഷിച്ചാണ് ഉപയോഗിക്കുന്നത്. സ്‌കൂളുകളില്‍ ഗ്രീന്‍ ഫ്‌ലാഗ് പദ്ധതി
നടപ്പിലാക്കിയതിലൂടെ വെള്ളം സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടതിന്റെ ആവശ്യകത
കുട്ടികള്‍ക്ക് മനസിലായി. അതുകൊണ്ട് തന്നെ നേരത്തെതന്നെ കുട്ടി ഒന്നിന് അനുവദിക്കപ്പെട്ടിരുന്ന 38,000 ലിറ്റര്‍ വെള്ളം ഇനി ആവശ്യം വരില്ലെന്നാണ് സര്‍ക്കാരിന്റെ കണ്ടെത്തല്‍

Scroll To Top