Thursday December 08, 2016
Latest Updates

കുട്ടികള്‍ക്ക് സൗജന്യ ജി പി കെയര്‍:സര്‍ക്കാരിനെതിരെ ഡോക്റ്റര്‍മാര്‍:പണം ഇല്ലാത്തതിനാല്‍ ആര്‍ക്കും ചികിത്സ നിഷേധിക്കാനാവില്ലെന്ന് ആരോഗ്യമന്ത്രി 

കുട്ടികള്‍ക്ക് സൗജന്യ ജി പി കെയര്‍:സര്‍ക്കാരിനെതിരെ ഡോക്റ്റര്‍മാര്‍:പണം ഇല്ലാത്തതിനാല്‍ ആര്‍ക്കും ചികിത്സ നിഷേധിക്കാനാവില്ലെന്ന് ആരോഗ്യമന്ത്രി 

മൈനൂത് :ആറ് വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് സൗജന്യ ജിപി സേവനം നല്കുന്നതിനുള്ള നിയമ നിര്‍മ്മാണത്തിനെതിരെ ഡോക്ടര്‍മാരുടെ സംഘടനയുടെ പ്രതിഷേധം തുടരുന്നു. അതേസമയം സാധാരണക്കാരെ അധിക സാമ്പത്തിക ബാധ്യതയില്‍ നിന്ന് രക്ഷിക്കാനാണ് ആറ് വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് സൗജന്യ ജിപി സേവനം ലഭ്യമാക്കാന്‍ തീരുമാനിച്ചതെന്ന് ആരോഗ്യകാര്യ സഹമന്ത്രി അലക്‌സ് വൈറ്റ് പറഞ്ഞു. പ്രൈമറി കെയറിന്റെ ചുമതലയുള്ള മന്ത്രിയാണ് അലക്‌സ് വൈറ്റ്. ഡോക്ടര്‍മാരുടെ ഒരു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മെയ്‌നൂത്തിലെ കാര്‍ട്ടന്‍ ഹൗസിലായിരുന്നു സമ്മേളനം. 

അതേസമയം മന്ത്രിയുടെ പ്രസ്താവനയോട് ഡോക്ടര്‍മാര്‍ തണുപ്പന്‍ മട്ടിലാണ് പ്രതികരിച്ചത്. പുതിയ നിര്‍ദ്ദേശത്തിനെതിരെ ഡോക്ടര്‍മാരുടെ പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ ഡോക്ടര്‍മാര്‍ മന്ത്രിയുടെ പ്രസ്താവന നിസംഗതയോടെ കേട്ടിരിക്കുകയായിരുന്നു. ജൂലൈ മുതല്‍ പദ്ധതി നടപ്പിലാക്കി തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. അതിനു മുമ്പായി പാര്‍ലമെന്റിലും സിനഡിലും ചര്‍ച്ച ചെയ്യുമെന്നും മന്ത്രി അറിയിച്ചു. അടുത്ത മാസമാണ് ഈ വിഷയം പാര്‍ലമെന്റിന്റെ ചര്‍ച്ചയ്ക്ക് വരുന്നത്. തീരുമാനം നടപ്പിലാക്കുന്നതിനു മുമ്പ് ഡോക്ടര്‍മാരുമായി കൂടുതല്‍ ചര്‍ച്ച നടത്തണമെന്ന് ഫൈന്‍ ഗെയ്ല്‍ മന്ത്രി ഫെര്‍ഗൂസ് ആവശ്യപ്പെട്ടു. 

പണം ഇല്ലാത്തത് കൊണ്ട് മാത്രം രക്ഷിതാക്കള്‍ കുട്ടികളെ ഡോക്ടറെ കാണിക്കുന്നതില്‍ നിന്ന് പിന്മാറുന്നത് അംഗീകരിക്കാനാകില്ലെന്നും ഫെര്‍ഗൂസ് പറഞ്ഞു. അതുകൊണ്ടാണ് ആറ് വയസില്‍ താഴെ പ്രായമുള്ള കുട്ടികളുടെ ചികിത്സ സൗജന്യമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അതേസമയം ഈ വിഷയത്തില്‍ നിലനില്ക്കുന്ന തര്‍ക്കം പരിഹരിക്കാന്‍ മുന്‍ധാരണകള്‍ ഇല്ലാത്ത ചര്ച്ച്ചയാണ് ആവശ്യമെന്ന് വൈറ്റ് പറഞ്ഞു. ഐറിഷ് മെഡിക്കല്‍ അസോസിയേഷന്‍ ഭാരവാഹികള്‍ മുന്‍ധാരണകള്‍ ഇല്ലാതെ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം ആറ് വയസില്‍ താഴെയുള്ളവര്‍ക്ക് സൗജന്യ ജിപി കെയര്‍ വാഗ്ദാനം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള അടവ് മാത്രമാണെന്ന് റിപ്പബ്‌ളിക്കന്‍ പാര്‍ട്ടി കുറ്റപ്പെടുത്തി

Scroll To Top