Monday December 05, 2016
Latest Updates

കുട്ടികള്‍ക്ക് ഭീഷണിയായി ടൈപ്പ് വണ്‍ ഡയബറ്റീസ്

ഇംഗ്ലണ്ടിലെയും വെയില്‍സിലെയും കുട്ടികളിലും കൗമാരക്കാര്‍ക്കിടയിലും ടൈപ്1 ഡയബറ്റീസ് വര്‍ധിക്കുന്നതായി കണക്കുകള്‍. കാഴ്ച്ച ശക്തി നഷ്ട്ടപ്പെടുന്നതടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ചെറു പ്രായത്തിലെയുള്ള പ്രമേഹം കാരണമാകും.

പുതിയ തലമുറയുടെ ആരോഗ്യ നിലയില്‍ ആശങ്കയുളവാക്കുന്നതാണിത്. ചെറുപ്രായത്തില്‍ തന്നെ കാഴ്ച്ച നഷ്ടപ്പെടുക, വൃക്ക തകരാറുകള്‍, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങളും ഉണ്ടാകാന്‍ ടൈപ്1 ഡയബറ്റീസ് കാരണമാകും. ഇംഗ്ലണ്ടിലെയും വെയില്‍സിലേയും ആശുപത്രികളില്‍ കഴിഞ്ഞ വര്‍ഷം ഇത്തരത്തിലുള്ള ആയിരത്തിലേറെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇവിടെ 26867 കുട്ടികള്‍ക്കാണ് രോഗബാധയുള്ളത്.

ശൈശവ കാലത്ത് ബാധിക്കുന്ന രോഗമാണ് ടൈപ്പ്1 ഡയബറ്റിസ്. അണുബാധ കാരണം പാന്‍ക്രിയാസിലെ കോശങ്ങള്‍ നശിക്കുന്നത് മൂലം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രക്കാന്‍ പറ്റാത്ത അവസ്ഥയാണിത്. ക്രമരഹിതമായ ജീവിതശൈലി പിന്തുടരുന്നവര്‍ക്കുണ്ടാകുന്ന പ്രമേഹത്തില്‍ നിന്നും വ്യത്യസ്തമാണിത്. ഇത്തരം രോഗം ബാധിച്ചവരില്‍ 18 വയസ്സാകുമ്പോഴേക്കും കാഴ്ച്ച മങ്ങുകയും വൃക്കയുടെ പ്രവര്‍ത്തനം തകരാരിലാകുകയും ചെയ്യുന്നു.

ടൈപ്1 ഡയബറ്റീസ് കുട്ടികള്‍ക്കിടിയില്‍ വ്യാപിക്കുന്നത് ആശങ്കാജനകമാണെന്ന് ആരോഗ്യ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നു.

Scroll To Top