Friday December 09, 2016
Latest Updates

കുട്ടികള്‍ക്ക് കൂടി ഫ്‌ലൂ വാക്‌സിനേഷന്‍ നല്‍കാന്‍ എന്‍.എച്ച്.എസ് തീരുമാനം

കുട്ടികള്‍ക്ക് കൂടി ഫ്‌ലൂ വാക്‌സിനേഷന്‍ നല്‍കാന്‍ എന്‍.എച്ച്.എസ് തീരുമാനം

ബെല്‍ഫാസ്റ്റ് : കുട്ടികള്‍ക്ക് കൂടി ഫ്‌ലൂ വാക്‌സിനേഷന്‍ നല്‍കാന്‍ എന്‍.എച്ച്.എസ് തീരുമാനം. 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് നല്കിയിരുന്ന ഫ്‌ലൂ വാക്‌സിന്‍ കുട്ടികള്‍ക്ക് കൂടി വ്യാപിപ്പിക്കാനാണ് എന്‍.എച്ച്.എസ് തീരുമാനം. 4 വയസുവരെയുള്ള കുട്ടികള്‍ക്ക് ഫ്‌ലൂ വാക്‌സിനേഷന്‍ ലഭിക്കും. വിന്റര്‍ സീസണ്‍ തുടങ്ങുന്നതിന്റെ മുന്നോടിയായാണ് ഈ തീരുമാനം.കഴിഞ്ഞ വിന്റര്‍ സീസണില്‍ 904 പേര്‍ പണി ബാധിച്ച് ചികിത്സ തേടുകയും ഇതില്‍ 98 പേര്‍ മരണമടയുകയും ചെയ്തിരുന്നു.ഈ പശ്ചാത്തലത്തിലാണ് കുട്ടികള്‍ക്ക് കൂടി ഫ്‌ലൂ വാക്‌സിനേഷന്‍ നല്‍കാന്‍ എന്‍.എച്ച്.എസ് അധികൃതര്‍ തീരുമാനിച്ചത്. 

കഴിഞ്ഞ വര്‍ഷം മൂന്ന് വയസുവരെയുള്ള കുട്ടികള്‍ക്ക് ഫ്‌ലൂ വാക്‌സിനേഷന്‍ നല്‍കിയിരുന്നു.ഈ വര്‍ഷം അത് നാല് വയസുവരെയുള്ള കുട്ടികള്‍ക്ക് നല്‍കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. മൂന്ന് വയസുവരെയുള്ള കുട്ടികള്‍ക്ക് ഇന്‍ജക്ഷന് പകരം മൂക്കിലൂടെ എടുക്കുന്ന നേസല്‍ സ്‌പ്രേ ആയി വാക്‌സിനേഷന്‍ നല്‍കും.ശൈത്യകാല മാസങ്ങളില്‍ കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ എല്ലാവരും പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഇംഗ്ലണ്ട് ചീഫ് മെഡിക്കല്‍ ഓഫീസര്‍ പ്രൊഫ. ഡെയിം സാലി ഡേവിസ് പറഞ്ഞു.സൗജന്യ ഫ്‌ലൂ വാക്‌സിനേഷന് അര്‍ഹതയുള്ള എല്ലാവരും എത്രയും വേഗം ജിപിയെ സമീപിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. 

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പുറമേ ഗര്‍ഭിണികളായ യുവതികള്‍കും വാക്‌സിനേഷന്‍ നല്‍കിവരുന്നു. കഴിഞ്ഞ വര്‍ഷം 40 ശതമാനം ഗര്‍ഭിണികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കി. ഈ വര്‍ഷം ഇത് വര്‍ധിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് എന്‍.എച്ച്.എസ് അധികൃതര്‍. ഗര്‍ഭിണികളില്‍ ന്യുമോണിയ ബാധ തടയാന്‍ ഫ്‌ലൂ വാക്‌സിനേഷന്‍ ഫലപ്രദമാണ്. കൂടാതെ മാസം തികയാതെയുള്ള പ്രസവവും ഫ്‌ലൂ വാക്‌സിനേഷന്‍ തടയുന്നു. സ്‌കോട്ട്‌ലണ്ടിലും വെയില്‍സിലും വടക്കന്‍ അയര്‍ലണ്ടിലും ഇത്തവണ വാക്‌സിനേഷന്‍ നല്‍കുന്നുണ്ട്

Scroll To Top