Saturday December 03, 2016
Latest Updates

കുട്ടികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം റോഡ് അപകടങ്ങങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് പഠന റിപ്പോര്‍ട്ട്

കുട്ടികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം റോഡ് അപകടങ്ങങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് പഠന റിപ്പോര്‍ട്ട്

ഡബ്ലിന്‍: റോഡുകളില്‍ കൂടുതല്‍ അപകടം സൃഷ്ടിക്കാന്‍ മൊബൈല്‍ഫോണ്‍ കാരണമാവുന്നുണ്ടെന്ന് പഠന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. കൂടുതലും വഴിയാത്രക്കാരായ സ്‌കൂള്‍ കുട്ടികളാണ് മൊബൈല്‍ ഉപയോഗത്തില്‍ മാത്രം ശ്രദ്ധ നല്‍കി റോഡ് മുറിച്ചുകടന്ന് അപകടത്തില്‍ പെട്ടിട്ടുള്ളത്.

കാര്‍ ഇന്‍ഷുറന്‍സ് കമ്പനി ഭീമന്‍മാരായ എഎക്‌സ്എ നടത്തിയ പഠനത്തില്‍ 12 വയസ്സു പ്രായക്കാരായ 75 ശതമാനത്തോളം കുട്ടികളും 16 വയസ്സുപ്രായക്കാരായ 95ശതമാനം കുട്ടികളും സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുപോകുന്നതായി തെളിഞ്ഞിട്ടുണ്ട്.

റോഡു മുറിച്ചു കടക്കുമ്പോള്‍ മൊബൈല്‍ ഫോണുകളില്‍ ശ്രദ്ധിക്കാറുണ്ടെന്ന് 23ശതമാനം കുട്ടികളും സമ്മതിക്കുന്നുമുണ്ട്. യാത്രയ്ക്കിടയില്‍ ഇത്തരത്തില്‍ നാലും അഞ്ചും തവണ റോഡ് മുറിച്ചുകടക്കാറുണ്ടെന്ന് സര്‍വ്വേയില്‍ പങ്കാളികളാക്കപ്പെട്ട അഞ്ചില്‍ ഒന്നു ശതമാനത്തോളം കുട്ടികളും പറഞ്ഞിട്ടുമുണ്ട്.

എംപി3 മ്യൂസിക് പ്ലേയറും ടാബ്ലറ്റ് ഡിവൈസുകളും മൊബൈല്‍ ഫോണുകളുമൊക്കെ ഇപ്പോള്‍ കൂടുതലായി കുട്ടികള്‍ സ്‌കൂളുകളിലേക്ക് കൊണ്ടുവരാന്‍ താല്‍പ്പര്യം കാണിക്കുന്നുണ്ടെന്നും പഠനം വ്യക്തമാക്കുന്നു.

കൂടുതലും ഇത്തരം വഴിയാത്രക്കിടയില്‍ കുട്ടികളുടെ ശ്രദ്ധയെ തിരിച്ചുവിടുന്നത് സംഗീതാസ്വാദനവും ടെക്സ്റ്റ് മെസ്സേജിംഗുമൊക്കെയാണ്.
സ്‌കൂളിലേക്കു പോകും വഴി മൂന്നിലൊരു വിഭാഗം കുട്ടികളും തങ്ങലുടെ ഫേസ്ബുക്കില്‍ സ്റ്റാറ്റസ് അപ്‌ഡേഷന്‍സ് നടത്തുകയും സുഹൃത്തുക്കളെ ഫോണ്‍ വിളിച്ചു സംസാരിക്കുകയും ഇന്റര്‍നെറ്റില്‍ സര്‍ച്ച് ചെയ്യുകയും ഒക്കെ ചെയ്യാറാണെന്നും പഠനത്തില്‍ വ്യക്തമായിട്ടുണ്ട്. ഇതൊക്കെയും സംഭവിക്കുന്നതും റോഡുകളിലൂടെയുള്ള യാത്രാമദ്ധ്യേ ആണെന്നും തെളിഞ്ഞിട്ടുണ്ട്.

11 വയസ്സുമുതല്‍ തന്നെ കുട്ടികളില്‍ പലര്‍ക്കും മൊബൈല്‍ ഫോണ്‍ ലഭിക്കുന്നുണ്ടെന്നും പഠനം അറിയിക്കുന്നു.
സ്‌കൂളിലേക്കും അവിടെ നിന്നു തിരിച്ചുമുള്ള വഴികളില്‍ തങ്ങളുടെ ഇത്തരത്തിലുള്ള അശ്രദ്ധ കാരണം 1112 വയസ്സുള്ള കുട്ടികള്‍ പലപ്പോഴും അപകടത്തില്‍പെടാറുമുണ്ട്. പലര്‍ക്കും ജീവന്‍ തന്നെ നഷ്ടമായിട്ടുമുണ്ട്.

കുട്ടികളുടെ റോഡ് സുരക്ഷയുടെ കാര്യത്തില്‍ വളരെയധികം കൈകടത്താന്‍ ടെക്‌നോളജിക്കു സാധിച്ചിട്ടുണ്ടെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നതെന്ന് എഎക്‌സ്എ ഇന്‍ഷുറന്‍സിന്റെ ജെയിംസ് ബാര്‍സ്ലേ പറഞ്ഞു.
16നും 25നും ഇടയില്‍ പ്രായമുള്ളവരില്‍ ഒട്ടുമിക്ക കുട്ടികളും അപകടത്തില്‍പ്പെട്ടിരിക്കുന്നത് ഇത്തരത്തിലുള്ള മൊബൈല്‍ ഉപയോഗം നിമിത്തമാണെന്നും പഠനം വ്യക്തമാക്കി. ടെക്സ്റ്റ് മെസ്സേജുകള്‍ ഉണ്ടാക്കിവയ്ക്കുന്ന അപകടങ്ങളെക്കാളും കൂടുതല്‍ അപകടങ്ങള്‍ ഫോണ്‍ കോളുകളാണ് ഉണ്ടാക്കിയിട്ടുള്ളത്.

ഇതിനു മുന്‍പ് തന്നെ മൊബൈല്‍ ഫോണുകള്‍ റോഡുകളില്‍ കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്ന് വ്യക്തമായിരുന്നു. ഡ്രൈവര്‍മാരുടെ മൊബൈല്‍ ഉപയോഗം റോഡുകലെ അപകടാവസ്ഥയിലെത്തിക്കുന്നതായും മുന്‍പ് നടത്തിയ പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.

Scroll To Top