Saturday December 03, 2016
Latest Updates

കുട്ടികളില്‍ മെനിഞ്ചൈറ്റസ് ബാധ കണ്ടെത്തി

കുട്ടികളില്‍ മെനിഞ്ചൈറ്റസ് ബാധ കണ്ടെത്തി

കാവന്‍ :പ്ലേ സ്‌കൂളിലെ രണ്ട് കുട്ടികളില്‍ മെനിഞ്ചൈറ്റിസ് ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് എച്ച്എസ്ഇ രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പു നല്‍കി. സണ്ണി ഹോളോ പ്ലേ സ്‌കൂളിലാണ് രണ്ട് കുട്ടികള്‍ക്ക് രോഗ ബാധ ഉള്ളതായി കണ്ടെത്തിയത്. രണ്ടുപേരും മരുന്നിനോട് പ്രതികരിച്ച് തുടങ്ങിയതായും എച്ച്എസ്ഇ അറിയിച്ചിട്ടുണ്ട്.

രണ്ടുപേരും കാവനിലെ കില്‍നാലെക്കിലുള്ള സണ്ണി ഹോളോ പ്ലേ സ്‌കൂളിലെ കുട്ടികളാണ്. കുട്ടികളില്‍ കണ്ട ലക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് മെനിഞ്ചൈറ്റസ് ബാധയാണെന്ന് സ്ഥിരീകരിക്കപ്പെട്ടത്. എച്ച്എസ്ഇ പ്ലേസ്‌കൂള്‍ സന്ദര്‍ശിക്കുകയും കുട്ടികള്‍ക്ക് ആന്റി ബയോട്ടിക്കുകള്‍ നല്‍കുകയും ചെയ്തിരുന്നു. അതേ സ്‌കൂളില്‍ വന്നിരുന്ന മറ്റു കുട്ടികളിലേക്ക് രോഗബാധ തടയാനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളും അദ്ധയാപകര്‍ക്കും രക്ഷിതാക്കള്‍ക്കും നല്‍കുകയും ചെയ്തു.

ശക്തിയായ പനിയും തലവേദനയും തൊണ്ടവേദനയും ശരീര വേദനയുമാണ് ലക്ഷണങ്ങളായി പറഞ്ഞിരിക്കുന്നത്. ക്ഷീണവും ശര്‍ദ്ദിലുമൊക്കെ മറ്റു ലക്ഷണങ്ങളാണ്. ഇത്തരം ബാക്ടീരിയല്‍ ഇന്‍ഫെക്ഷനുകള്‍ പെട്ടെന്നു പടരില്ലെന്നാണ് എച്ച്എസ്ഇ അറിയിക്കുന്നത്

Scroll To Top