Sunday December 11, 2016
Latest Updates

കുടുംബ പ്രശ്‌നങ്ങളില്‍ നട്ടം തിരിയുന്ന ഭര്‍ത്താക്കന്‍മാര്‍ക്കായും ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍

കുടുംബ പ്രശ്‌നങ്ങളില്‍ നട്ടം തിരിയുന്ന ഭര്‍ത്താക്കന്‍മാര്‍ക്കായും ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍

ഇപ്പോള്‍ എന്തിനും ഏതിനും മൊബൈല്‍ ആപ്ലിക്കേഷനുകളുടെ കാലമാണ്. കുടുംബ പ്രശ്‌നങ്ങളില്‍ നട്ടം തിരിയുന്ന ഭര്‍ത്താക്കന്‍മാരെ സഹായിക്കാനും ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറങ്ങി. ‘ക്രിസ്റ്റന്‍ഡ് എസ്‌ഐഎഫ്’ എന്നാണ് ഈ ആപ്ലിക്കേഷന്റെ പേര്. കുടുംബ പ്രശ്‌നങ്ങളില്‍ നട്ടം തിരിയുന്ന ഭര്‍ത്താക്കന്‍മാര്‍ക്ക് നിയമോപദേശവും കൌണ്‍സിലിംഗിന് ആവശ്യമായ വിവരങ്ങളും ആപ്ലിക്കേഷന്‍ നല്‍കും.

നിങ്ങള്‍ കുടുംബ പ്രശ്‌നങ്ങളാല്‍ ഭാരപ്പെടുന്ന ഒരു ഭര്‍ത്താവാണെങ്കില്‍ നിങ്ങള്‍ക്ക് നിയമോപദേശവും കൌണ്‍സിലിംഗും നല്‍കാന്‍ വിദഗ്ദരായ ആളുകളെ നിങ്ങളുടെ സമീപ പ്രദേശങ്ങളില്‍ നിന്ന് തന്നെ ആപ്ലിക്കേഷന്‍ നിര്‍ദ്ദേശിക്കും. തുടര്‍ന്ന് ഈ വിദഗ്ദന്‍മാരെ നിങ്ങള്‍ക്ക് ഫോണിലോ നേരിട്ടോ ബന്ധപ്പെടാം. രാജ്യത്തെ എല്ലാ നഗരങ്ങളിലും ആപ്ലിക്കേഷന്റെ സേവനം ലഭ്യമാണ്.

െ്രെകം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക് പ്രകാരം രാജ്യത്ത് ഓരോ മണിക്കൂറിലും ഏഴു ഭര്‍ത്താക്കന്‍മാര്‍ വീതം ആത്മഹത്യ ചെയ്യുന്നുണ്ട്. ഇതില്‍ ഭൂരിപക്ഷം പേരും കുടുംബ പ്രശ്‌നങ്ങള്‍ മൂലം ആത്മഹത്യ ചെയ്യുന്നവരാണ്. ഇതാണ് ഇത്തരം ഭര്‍ത്താക്കന്‍മാരെ സഹായിക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ എന്ന ആശയം ഇതിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍ മുന്നോട്ടു വച്ചത്.

Scroll To Top