Saturday December 03, 2016
Latest Updates

കുടിശിഖയുള്ള പ്രോപ്പര്‍ട്ടി ടാക്‌സ് ശമ്പളത്തില്‍ നിന്നും പിടിയ്ക്കുമെന്നു റവന്യൂ 

കുടിശിഖയുള്ള പ്രോപ്പര്‍ട്ടി ടാക്‌സ് ശമ്പളത്തില്‍ നിന്നും പിടിയ്ക്കുമെന്നു റവന്യൂ 

ഡബ്ലിന്‍: പ്രോപ്പര്‍ട്ടി ടാക്‌സും ,ഹൌസ് ഹോള്‍ഡ് ചാര്‍ജും കുടിശിക വരുത്തിയവരുടെ ശമ്പളത്തില്‍ നിന്നും പെന്‍ഷന്‍ തുകയില്‍ നിന്നും പിടിക്കാന്‍ റെവന്യൂ വകുപ്പ് നടപടി ആരംഭിച്ചു. പെന്‍ഷനും ശമ്പളവും കൂടാതെ വെല്‍ഫെയര്‍ പെയ്‌മെന്റില്‍ നിന്നും നികുതി ഈടാക്കാന്‍ അധികൃതര്‍ആലോചിക്കുന്നു.

2012 മുതലുള്ള നികുതിയാണ് ഇത്തരത്തില്‍ ഈടാക്കാന്‍ റെവന്യൂ
അധികൃതര്‍ ആലോചിക്കുന്നത്. നികുതി അടയ്ക്കാന്‍ മുന്നറിയിപ്പ്
നല്കിക്കൊണ്ടുള്ള കത്ത് നല്‍കിയതിന് ശേഷവും നികുതി അടയ്ക്കുന്നതില്‍ വീഴ്ച
വരുത്തിയവരില്‍ നിന്ന് നികുതി ഈടാക്കാനാണ് ഈ നടപടി.

പ്രതിദിനം 4000 പേര്‍ വീതം ഗാര്‍ഹിക നികുതിയും മറ്റും അടയ്ക്കുന്നുണ്ട്.
എന്നാല്‍ പല തവണ ആവശ്യപ്പെട്ട് കഴിഞ്ഞിട്ടും നികുതി അടയ്ക്കാന്‍ തയ്യാറാകാത്ത
ഒരു വിഭാഗം ആളുകളുണ്ട്. ഇത്തരക്കാരെ പിടികൂടാനാണ് ഗവണ്‍മെന്റ് നടപടി
ശക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി നികുതി
കുടിശിഖക്കാര്‍ക്ക് ഗവണ്‍മെന്റ് നോട്ടീസ് അയയ്ക്കുന്നുണ്ട്. എന്നാല്‍ പലരും
ഇപ്പോഴും അടയ്ക്കാന്‍ തയ്യാറായിട്ടില്ല. പലര്‍ക്കും നേരത്തെ
അടയ്‌ക്കേണ്ടിയിരുന്ന തുകയുടെ പലിശയും പിഴയും കൂട്ടി ഇപ്പോള്‍ ഇരട്ടി തുക
ആയിട്ടുണ്ട്.

400,000 വീടുകള്‍ ഹൌസ് ഹോള്‍ഡ് ചാര്‍ജ് മാത്രം അടയ്ക്കാനുണ്ടെന്നാണ്
റിപ്പോര്‍ട്ട്. അത്രയും തന്നെ ആളുകള്‍ പ്രോപ്പര്‍ട്ടി ടാക്‌സ് അടയ്ക്കാനുണ്ട്.
നികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയവരെ സംബന്ധിച്ച കണക്കുകള്‍ 100 ശതമാനംകൃത്യമാകണമെന്നില്ലെന്ന് ധനകാര്യ വകുപ്പ് വ്യക്തമാക്കി. എങ്കിലും ഇപ്പോള്‍
പുറത്ത് വന്ന കണക്കുകള്‍ പ്രകാരം നല്ലൊരു ശതമാനം ആളുകള്‍ നികുതി
കുടിശികയുള്ളവരാണ്.

Scroll To Top