Tuesday December 06, 2016
Latest Updates

കുടിവെള്ള നിയന്ത്രണം : റസ്‌റ്റോറന്റുകളിലും വീടുകളിലും ലഭിക്കുന്നത് അഴുക്കുവെള്ളം!

കുടിവെള്ള നിയന്ത്രണം : റസ്‌റ്റോറന്റുകളിലും വീടുകളിലും ലഭിക്കുന്നത് അഴുക്കുവെള്ളം!

ഡബ്ലിന്‍: ഡബ്ലിനിലെ ഗ്രാസ്ട്ടന്‍ സ്ട്രീറ്റിലുള്ള പ്രശസ്തമായ റസ്‌റ്റോറന്റിലെ പൈപ്പുകളിലെത്തുന്നത് ചാരനിറമുള്ള അഴുക്കുവെള്ളം. റസ്‌റ്റൊറന്റുടമ പരാതിയുമായി രംഗത്ത്.
ഡബ്ലിനിലും മറ്റുമായി ഇപ്പോള്‍ ആളുകള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ശുദ്ധജലദൗര്‌ല്ഭ്യത്തിന്റെ മറ്റൊരു മുഖമാണിത്. ജല അതോറിറ്റി രണ്ടു ദിവസം മുന്‍പ് വെള്ളത്തിന് നിയന്ത്രണം ഏര്‌പ്പെിടുത്തിയിരുന്നു. അതിനു ശേഷമാണ്പൈപ്പുകളിലൂടെ ഇത്തരത്തിലുള്ള വെള്ളം കിട്ടിയതെന്ന് ‘കാംഡെന്‍ കിച്ചണ്‍’ ഉടമ പരായിക് ഹൈഡന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയോടെ റസ്‌റ്റോറന്റ് അടച്ചിട്ടിരിക്കുകയാണ്.
ഉപയോഗശൂന്യമായ വെള്ളം ലഭിച്ചിട്ട് എങ്ങിനെ റസ്‌റ്റോറന്റ് നടത്തും എന്നാണ്പരായികിന്റെ ചോദ്യം. റസ്‌റ്റോറന്റ് പൈപ്പില്‍ നിന്നും ലഭിച്ച
വെള്ളത്തിന്റെ ചിത്രം പരായിക് ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.
പല വീടുകളിലും ഇതേ പരാതികള്‍ ഉയരുന്നുണ്ട്. കുറച്ച് സമയം ടേപ്പ്
തുറന്നുവച്ച് അഴുക്കു മാറി ശുദ്ധജലം തെളിഞ്ഞാല്‍ മാത്രമാണ് പലരും വെള്ളം എടുക്കുന്നത്.
റസ്‌റ്റോറന്റുകളും മറ്റും വൃത്തിഹീനങ്ങളായി മാറുകയാണ്. വെള്ളത്തിന്റെ ക്ഷാമത്തില്‍ തറയും ഉപകരണങ്ങളും പാത്രങ്ങളും വൃത്തിയാക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണ്.

നിറവ്യത്യാസമുള്ള ജലം ടേപ്പുവഴി ലഭിക്കുകയാണെങ്കില്‍ അത് ഭക്ഷണം പാകം ചെയ്യാനും കുടിക്കാനും ഉപയോഗിക്കരുതെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്കുന്നുമുണ്ട്. രണ്ടോ മൂന്നോ മിനിറ്റ് വെള്ളം തുറന്നുവച്ച്നിറവ്യത്യാസമില്ലാത്ത വെള്ളം മാത്രം ശേഖരിക്കാനാണ് ഡബ്ലിന്‍ സിറ്റി കൗണ്‌സില്‍ അധികൃതര്‍ അറിയിക്കുന്നത്.
വെള്ളം ഉപയോഗശൂന്യമല്ലെന്നും ഉത്പാദനത്തില്‍ കുറവു വരുത്തിയതിനാല്‍മാത്രമാണ് നിയന്ത്രണം കൊണ്ടുവന്നതെന്നും അധികൃതര്‍ അറിയിച്ചു.

വെല്ലിമോര്‍ യുസ്‌റ്റേസിലെ പ്രശ്‌നം പരിഹരിക്കുന്നതിനായി
എന്‍ജിനിയര്‍മാരും ലാബ് വിദഗ്ദ്ധരും ചേര്‍ന്ന് യോഗം തുടര്‍ന്നു
കൊണ്ടിരിക്കുകയാണ്.

Scroll To Top