Saturday December 10, 2016
Latest Updates

കുടിവെള്ളത്തിന് വിലയിട്ട് ,വാട്ടര്‍ അതോറിറ്റിയ്ക്ക് ധൂര്‍ത്ത് :പ്രതിപക്ഷം താക്കീതുമായി രംഗത്ത്

കുടിവെള്ളത്തിന് വിലയിട്ട് ,വാട്ടര്‍ അതോറിറ്റിയ്ക്ക് ധൂര്‍ത്ത് :പ്രതിപക്ഷം താക്കീതുമായി രംഗത്ത്

ഡബ്ലിന്‍ :കുടിവെള്ളത്തിന് വിലയീടാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം കണ്ട് നിലവിട്ട് ധൂര്‍ത്ത് ചെയ്യുകയാണ് ഐറിഷ് വാട്ടര്‍ അതോറിറ്റി എന്ന ആക്ഷേപവുമായി പ്രതിപക്ഷം രംഗത്തെത്തി.അനാവശ്യ ജീവനക്കാരുടെ ഇനത്തില്‍ ഐറിഷ് വാട്ടറിന് 2 ബില്ല്യന്‍ യൂറോയുടെ അധിക ചെലവു വന്നതുപോലെയുള്ള സംഭവങ്ങള്‍ക്ക് വിരാമമിടണമെന്ന ആവശ്യവുമായി സിന്‍ഫിന്‍ ലീഡര്‍ ജെറി ആഡംസ് രംഗത്ത്.
പുതിയ കമ്പനി ആവശ്യമില്ലാത്ത 2,200റോളം സ്റ്റാഫുകളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ഇപ്പോഴും ഉള്ളതെന്ന് തെളിയിക്കപ്പെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാരിനോട് ഇക്കാര്യത്തില്‍ ഇടപെടാനായി ആവശ്യപ്പെട്ടത്.
എന്നാല്‍ ഐറിഷ് വാട്ടര്‍ ഇപ്പോഴും പുതിയ സ്റ്റാഫുകളെ റിക്രൂട്ട് ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
സാമ്പത്തിക അഴിമതിയുമായി ബന്ധപ്പെട്ട കാര്യങ്ങളും ഇവിടെ നടക്കുന്നുണ്ടെന്ന് സ്വതന്ത്ര റ്റിഡി ആയ മാറ്റി മക്ഗ്രാത്ത് സൂചിപ്പിച്ചിരുന്നു.
തൊഴിലാളികളുടെ ഇത്തരം സംഖ്യ വര്‍ദ്ധിപ്പിക്കലിന് സര്‍ക്കാര്‍ തന്നെ തടയിടണമെന്ന് സിന്‍ഫിന്‍ പ്രസിഡണ്ട് ആവശ്യപ്പെട്ടു. 1 ബില്ല്യന്‍ മുതല്‍ 2 ബില്ല്യന്‍ വരെ പണം ആവശ്യമില്ലാതെ ഐറിഷ് വാട്ടര്‍ അടുത്ത പത്തു വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ചിലവഴിച്ചേക്കാമെന്നും സിന്‍ഫിന്‍ പ്രസിഡണ്ട് ആരോപിച്ചു.
കഴിഞ്ഞ ആഴ്ച്ചയില്‍ പ്രസിദ്ധീകരിക്കപ്പെട്ട ശമ്പള വിവരങ്ങളില്‍ ഐറിഷ് വാട്ടറിലെ 29തോളം സ്റ്റാഫുകള്‍ക്കാണ് 100,000 യൂറോയ്ക്കു മുകളില്‍ ലഭിക്കുന്നതായി കണക്കാക്കപ്പെട്ടത്. ഇത് പൊതുജനങ്ങളുടെ പണമാണ് ഇത്തരത്തില്‍ ധൂര്‍ത്തടിച്ചു കളയുന്നത് എന്ന ചിന്ത ഉണ്ടാവണമെന്നും ആ പണം മികച്ച സേവനങ്ങള്‍ ലഭിക്കുന്നതിനായി ജനങ്ങള്‍ ചിലവഴിക്കുന്നതാണെന്നും സിന്‍ ഫിന്‍ പ്രസിഡണ്ട് പറഞ്ഞു.
ഇപ്പോള്‍ 4000ത്തില്‍ പരം ജീവനക്കാര്‍ ഐറിഷ് വാട്ടറില്‍ ജോലി ചെയ്യുന്നുണ്ട്. എന്നാല്‍ ഇകണോമിക് ആന്‍ഡ് സോഷ്യല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിക്കുന്നത് പുതിയ കമ്പനിക്ക് ആകെ 1,700റോളം സ്റ്റാഫുകളുടെ ആവശ്യം മാത്രമേ ഉള്ളൂവെന്നുമാണ്.
അനാവശ്യ സ്റ്റാഫുകളെ നിയമിക്കുന്നതിലൂടെയാണ് ഐറിഷ് വാട്ടര്‍ പണം കളയുന്നതെന്നാണ് വിദഗ്ദ്ധ ഇകണോമിസ്റ്റായ ജോണ്‍ ഫിറ്റ്‌സ്‌ജെറാള്‍ഡ് പറയുന്നത്. ഇപ്പോള്‍ തങ്ങള്‍ക്ക് 4,300റോളം സ്റ്റാഫുകള്‍ 34 ലോക്കല്‍ അതോറിറ്റികളിലായി ജോലി ചെയ്യുന്നുണ്ടെന്നും ഐറിഷ് വാട്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഐറിഷ് വാട്ടറിലെ അഡീഷണല്‍ സ്റ്റാഫുകള്‍ക്കായി 65യൂറോയോളമാണ് വീട്ടുടമസ്ഥര്‍ക്കു നല്‍കുന്ന ബില്ലില്‍ നിന്നും ഈടാക്കുന്നതെന്നാണ് ഇഎസ്ആആര്‍ഐ പറയുന്നത്.
2025 വരെയും ഇതേ സ്റ്റാഫ് നിരക്കില്‍ തുടരുമെന്നാണ് ഐറിഷ് വാട്ടര്‍ വ്യക്തമാക്കുന്നത്.
എല്ലാ മീറ്ററുകളും ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടാല്‍ 1000ത്തോളം തൊഴിലാളികള്‍ ഒഴിവാക്കപ്പെടുമെന്നാണ് ധനമന്ത്രി മൈക്കല്‍ നൂനന്‍ പറയുന്നത്.
സാമ്പത്തിക പ്രതിസന്ധിയുടെ മൂര്‍ദ്ധന്യത്തില്‍ നില്‍ക്കുമ്പോഴും ഇത്തരം ധൂര്‍ത്ത് ഭയപ്പെടുത്തുകയാണെന്നും ബജറ്റില്‍ 3 ബില്ല്യന്‍ യൂറോയുടെ കട്ടുകള്‍ ഉള്‍പ്പെടുത്തേണ്ടിവന്ന സമയത്താണ് 2 ബില്ല്യന്‍ യൂറോയോളം ഐറിഷ് വാട്ടര്‍ ഇത്തരത്തില്‍ നശിപ്പിക്കുന്നതെന്നും സ്വതന്ത്ര റ്റിഡി മാറ്റി മക്ഗ്രാത്ത് ആരോപിച്ചു.

Scroll To Top