Monday December 05, 2016
Latest Updates

കുടിയേറ്റക്കാര്‍ക്ക് നേരെ ലൈംഗീക ആക്രമണം പെരുകുന്നു , ബ്രസീലിയന്‍ യുവതിയെ പീഡിപ്പിച്ച പ്രതികള്‍ക്കായി ഗാര്‍ഡ അന്വേഷണം ഊര്‍ജിതമാക്കി

കുടിയേറ്റക്കാര്‍ക്ക് നേരെ ലൈംഗീക ആക്രമണം പെരുകുന്നു , ബ്രസീലിയന്‍ യുവതിയെ പീഡിപ്പിച്ച പ്രതികള്‍ക്കായി ഗാര്‍ഡ അന്വേഷണം ഊര്‍ജിതമാക്കി

ഡബ്ലിന്‍: ഞായറാഴ്ച ഫിബ്‌സ്ബറോയിലെ കാബ്ര പാര്‍ക്കില്‍ സെന്റ് പീറ്റേഴ്‌സ്
പള്ളിക്ക് സമീപത്ത് വച്ച് യുവതിയെ ബലാത്സംഗം ചെയ്ത പ്രതികള്‍ക്കായി ഗാര്‍ഡ
അന്വേഷണം ഊര്‍ജിതമാക്കി. കഴിഞ്ഞ ഞായറാഴ്ച്ച വൈകിട്ട് 7.15 നും 8.45 നും ഇടയ്ക്കാണ്ക്രൂരമായ ലൈംഗിക പീഡനം നടന്നത്. മൂന്ന് പേര്‍ ചേര്‍ന്നാണ് യുവതിയെ പീഡനത്തിന് ഇരയാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

കുടിയേറ്റക്കാര്‍ക്ക് എതിരെ നടക്കുന്ന ലൈംഗീക ആക്രമണം വര്‍ദ്ധിക്കുന്നതയാണ് ഗാര്‍ഡ വെളിപ്പെടുത്തുന്നത്.എന്നാല്‍ ഇതാദ്യമായാണ് പരസ്യമായ അന്വേഷണം ഇത്തരം കേസുകളില്‍ ഉണ്ടാകുന്നത്.സെന്റ് വിന്‌സന്റ് ആശുപത്രിക്ക് സമീപത്തും,രാനിലയിലും ഇന്ത്യാക്കാരായ യുവതികള്‍ അടക്കം ഇതേ അവസ്ഥയില്‍ പീഡിപ്പിക്കപ്പെട്ടെങ്കിലും ഗാര്‍ഡ അന്വേഷണം കാര്യമായി നടത്തിയില്ല.എന്നാല്‍ ഇപ്പോഴാകട്ടെ അയര്‍ലണ്ടിലെ ബ്രസീലിയന്‍ സമൂഹം പ്രശ്‌നത്തില്‍ ഇടപെട്ടിട്ടുണ്ട്.

സംഭവത്തില്‍ മുഖ്യ പ്രതിയെന്ന് സംശയിക്കുന്ന ആള്‍ക്ക് 5 അടി 9 ഇഞ്ച്
ഉയരമുണ്ട്. ചെമ്പന്‍ മുടിയും കുറ്റിത്താടിയുമുള്ള ഇയാളുടെ മുഖത്ത് മുറിവ്
ഉണങ്ങിയ പാടുണ്ട്. 6 അടി ഉയരമുള്ള ഒരാളാണ് സംഭവത്തില്‍ ഉള്‍പ്പെട്ട
രണ്ടാമത്തെ പ്രതി. ഇരുണ്ട ചാര നിറമുള്ള ഷര്‍ട്ട് ധരിച്ച ഇയാളുടെ ഇടത്
കയ്യില്‍ മുറിവ് ഉണങ്ങിയത് പോലെ ഒരു പാടുണ്ട്. സംഭവത്തില്‍ ഉള്‍പ്പെട്ട
മൂന്നാമത്തെ പ്രതിയെക്കുറിച്ച് വിവരമൊന്നും ലഭ്യമല്ല. മേല്‍പ്പറഞ്ഞ
ലക്ഷണങ്ങളോട് കൂടിയ പ്രതികളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍
മൌണ്ട്‌ജോയ് ഗാര്‍ഡ സ്‌റ്റേഷനില്‍ വിവരം അറിയിക്കണമെന്ന് ഗാര്‍ഡ ആവശ്യപ്പെട്ടു.
ബ്രസീലിയന്‍ യുവതിയാണ് പീഡനത്തിന് ഇരയായത്.

സംഭവ സ്ഥലത്തിന് മുന്‍പേ തന്നെ യുവതിയെ അക്രമികള്‍ പിന്തുടരുന്നുണ്ടായിരുന്നു.വിജന സ്ഥലത്തെത്തിയപ്പോള്‍ അക്രമിക്കുകയിരുന്നു.ഒരാള്‍ ബലമായി പിടികൂടി നിര്‍ത്തുകയും മറ്റെയാള്‍ കൃത്യം ചെയ്യുകയുമായിരുന്നു.അതി ക്രൂരമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ തന്നെ സംഭവത്തെ വിലയിരുത്തിയത്.മൂന്നാമന്‍ സംഭവത്തിനു ദൃക്‌സാക്ഷിയായി നില്ക്കുകയായിരുന്നു 

ഞായറാഴ്ച വൈകിട്ട് യുവതി ഡബ്ലിനില്‍ ജോലിക്ക് പോകുമ്പോള്‍ പിന്നില്‍ നിന്ന്
എത്തിയ അക്രമികള്‍ യുവതിയെ കീഴ്‌പ്പെടുത്തുകയായിരുന്നു. പ്രദേശത്തെ ഒരു
കണ്‍വീനിയന്‍സ് ഷോപ്പിന് പിന്‍വശത്ത് വച്ചാണ് പീഡനം നടന്നത്. അക്രമികളില്‍
രണ്ട് പേര്‍ മുഖംമൂടി ധരിച്ചിരുന്നു. പീഡനത്തില്‍ പരുക്കേറ്റ യുവതിയെ
റോട്ടുണ്ട ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവ സ്ഥലത്തെ സിസിടിവി
ദൃശ്യങ്ങള്‍ പരിശോധിച്ച ഗാര്‍ഡ സ്ഥലം ബന്ധവസിലാക്കി ഫോറന്‍സിക് പരിശോധനയും നടത്തി.

Scroll To Top