Monday December 05, 2016
Latest Updates

കുടിയേറ്റക്കാരായ യുവജനങ്ങള്‍ക്കായി ഇന്ന്   ഡബ്ലിനില്‍    ‘എന്‍ഗേജ് കോണ്‍ഫ്രണ്‍സ് ‘ 

കുടിയേറ്റക്കാരായ യുവജനങ്ങള്‍ക്കായി ഇന്ന്   ഡബ്ലിനില്‍    ‘എന്‍ഗേജ് കോണ്‍ഫ്രണ്‍സ് ‘ 

ഡബ്ലിന്‍: അയര്‍ലണ്ടിലെ കുടിയേറ്റക്കാരായ യുവജനങ്ങള്‍ ഒന്നിച്ചു ചേരുന്ന ‘എന്‍ഗേജ് കോണ്‍ഫ്രണ്‍സ് ‘ഇന്ന്   ഓഗസ്റ്റ് 12 ന് (ചൊവ്വാഴ്ച്ച ) ഡബ്ലിനില്‍ നടത്തപ്പെടും.വൈവിധ്യ പൂര്‍ണ്ണമായ അയര്‍ലണ്ടിന്റെ ഭാഗഭാക്കാകുക എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ഈ മഹാസമ്മേളനം നടത്തുന്നത്. ഓഗസ്റ്റ് 12 ന് രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെയാണ് കോണ്‍ഫ്രന്‍സ്. ഡബ്ലിന്‍ സിറ്റിയിലെ ഡബ്ലിന്‍ കാസില്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ വെച്ചാണ് പരിപാടി.

തുല്യത, മാനസികാരോഗ്യം, ദേശീയോദ്ഗ്രഥനം യുവ നേതൃത്വവും വ്യവസായ സംരംഭവും തുടങ്ങിയ വിഷയങ്ങളില്‍ കോണ്‍ഫ്രണ്‍സില്‍ ചര്‍ച്ചയുണ്ടാവും.കുടിയേറ്റ സമൂഹത്തില്‍ നിന്നുള്ള രണ്ടാം തലമുറയിലെ നേതാക്കളെ കണ്ടെത്തുന്നതിനുള്ള ഒരു അവസരം കൂടിയാണിത്. ഐറിഷ് മന്ത്രിസഭയിലെ പ്രമുഖരും,പദ്ധതി വിദഗ്ധരും കോണ്‍ഫ്രന്‍സീല്‍ പങ്കെടുക്കും
അയര്‍ലണ്ടിലെ ഇന്ത്യാക്കാര്‍ക്ക് വിവിധ സംഘടനകളെ പ്രതിനിധീകരിച്ചോ,അല്ലാതെയോ കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കാം.പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ പറയുന്ന നമ്പരില്‍ വിളിച്ച് പേര് രജിസ്ടര്‍ ചെയ്യണം.പ്രവേശനം സൗജന്യമാണ്.ഉച്ചഭക്ഷണവും,റിഫ്രഷ്‌മെന്റും സംഘാടകര്‍ ക്രമീകരിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് :089 489 5416 

കോണ്‍ഫ്രണ്‍സില്‍ ഉരുത്തിരിയുന്ന ആശയങ്ങളും നിര്‍ദ്ദേശങ്ങളും ഓഫീസ് ഓഫ് പ്രമോഷന്‍ ഓഫ് മൈഗ്രേഷന് കൈമാറും.ഇതിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും കുടിയേറ്റക്കാര്‍ക്ക് വേണ്ടിയുള്ള പുതിയ പദ്ധതികള്‍ സര്‍ക്കാര്‍ പിന്നീട് രൂപപ്പെടുത്തുക.

Scroll To Top