Monday December 05, 2016
Latest Updates

കുഞ്ഞി താറാവുകള്‍ക്ക് പോറ്റമ്മയായി പൂച്ചയമ്മ ! ,കൗണ്ടി ഒഫലിയിലെ അപൂര്‍വ ഐക്യം( വീഡിയോ)

കുഞ്ഞി താറാവുകള്‍ക്ക് പോറ്റമ്മയായി പൂച്ചയമ്മ ! ,കൗണ്ടി ഒഫലിയിലെ അപൂര്‍വ ഐക്യം( വീഡിയോ)

തുള്ളമോര്‍ :സ്വന്തം കുഞ്ഞുങ്ങള്‍ക്കൊപ്പം താറാവ് കുഞ്ഞുങ്ങളെയും പരിചരിക്കുന്ന പൂച്ച കൌതുകമാകുന്നു.കൗണ്ടി ഒഫലിയിലെ റോണന്‍, എമ്മ ലല്ലി ദമ്പതികളുടെ പൂച്ചയാണ് മാതൃസ്‌നേഹത്തിന്റെ മാതൃക കാണിച്ചത്. മഞ്ഞ നിറത്തിലുള്ള മൂന്ന് താറാവ് കുഞ്ഞുങ്ങളാണ് ഈ പൂച്ചയമ്മയുടെ സംരക്ഷണയില്‍ കഴിയുന്നത്. ഒഫലിയിലെ ക്ലാരായിലെ ഈ അമ്മപ്പൂച്ച താറാക്കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞാപ്പാലും കൊടുക്കുന്നുണ്ടെന്നാണ് ഉടമകള്‍ പറയുന്നത് 

താറാവ്കുഞ്ഞുങ്ങളുടെ അമ്മ പെട്ടന്ന് അസുഖം വന്നു ചത്തതോടെ പൂച്ചയമ്മ ഇവരുടെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു. താറാവ് കുഞ്ഞുങ്ങളെ ഭക്ഷണമാക്കാനാണോ പൂച്ച ഈ സ്‌നേഹം കാണിക്കുന്നതെന്ന് ഇവര്‍ ആദ്യം ഭയപ്പെട്ടിരുന്നു.

എന്നാല്‍ സ്വന്തം മക്കളെപ്പോലെ താറാവ് കുഞ്ഞുങ്ങളെയും നക്കിത്തുടച്ചും തന്റെ കൈപ്പിടില്‍ ഒതുക്കിയും സംരക്ഷിക്കുന്നത് കണ്ടപ്പോള്‍ റോണനും എമ്മയ്ക്കും പൂച്ചയമ്മയുടെ സ്‌നേഹത്തിലെ ആത്മാര്‍ത്ഥത മനസിലായി. 

തന്റെ രണ്ട് മക്കളെ പരിചരിക്കുന്നത് കൂടാതെയാണ് ഈ പൂച്ച താറാവ് കുഞ്ഞുങ്ങളെക്കൂടി പരിചരിക്കുന്നത്. പൂച്ച, താറാവ് സൌഹൃദം അത്ഭുതകരമാണെന്ന് പക്ഷി വിദഗ്ദര്‍ പറഞ്ഞു. ഏതായാലും അമ്മ പൂച്ച തന്റെ താറാവ് കുഞ്ഞുങ്ങളെ പരിചരിക്കുന്നതിന്റെ വീഡിയോ ഇപ്പോള്‍ ഓണ്‍ലൈനില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

Scroll To Top